Film News

'പെപ്പെ കണ്ണടച്ച് അയ്യോ എന്ന് അലറി, ഭാ​ഗ്യത്തിന് ഓപ്പറേറ്റർ എമർജൻസി ബട്ടൺ അമർത്തി'; ആർഡിഎക്സ് ഷൂട്ടിലെ അപകടത്തെക്കുറിച്ച് നീരജ് മാധവ്

ആർ ഡി എക്സിൽ സംഘട്ടന ​രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ അപടത്തിൽ നിന്നും രക്ഷപെട്ട സംഭവംത്തെക്കുറിച്ച് നടൻ നീരജ് മാധവ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആർ ഡി എക്സ്'. ഫെറ്റ് സ്വീക്വൻസ് എടുക്കുന്നതിനിടയിൽ പ്രോ​ഗ്രാം സെറ്റ് ചെയ്ത വച്ച ബോൾട്ട് ക്യാമറയിൽ തലയിടിക്കാൻ പോയെന്നും സെറ്റിൽ എല്ലാവരും പേടിച്ചു പോയെന്നും നീരജ് പറയുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് പ്രത്യേകം പ്രോ​ഗ്രം ചെയ്തു വച്ച ക്യാമറ തന്റെ പിന്നിലായിരുന്നു വെന്നും ഷൂട്ടിം​ഗിനിടയിൽ നമുക്ക് തെറ്റിയാലും ക്യാമറ പ്രോ​ഗ്രാം ചെയ്തു വച്ച മൂവ്മെന്റെ തീരും വരെ പ്രവർത്തിച്ചു കൊണ്ടിരിക്കും എന്നും നീരജ് മാധവ് പറഞ്ഞു. ക്യു സ്റ്റുഡിയോ ഷോ ടെെമിൽ സംസാരിക്കവേയാണ് നീരജ് മാധവ് ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചത്.

നീരജ് മാധവ് പറഞ്ഞത്

ബോൾട്ട് ക്യാമറയിൽ ഒരു മൂവ്മെന്റ് പ്രോ​ഗ്രാം ചെയ്ത് വച്ചാൽ അത് തീരുന്നത് വരെ ക്യാമറ മൂവ് ചെയ്തുകൊണ്ടേയിരിക്കും. നമ്മൾ ചെയ്താലും ചെയ്തില്ലെങ്കിലും അത് പണിയെടുത്തോളും. എന്റെ എൻട്രി ക്യാമറയുടെ ബാക്കിൽ നിന്നും കയറി പോകുന്നതാണ്. ഞാൻ ഫെറ്റ് ചെയ്യുന്നത് മുഴുവൻ ക്യാമറ കാണാതെ മുന്നോട്ട് നോക്കിയിട്ടാണ്. ഷെയ്നും ആന്റണിയും എന്റെ ഇരു വശങ്ങളിലായിട്ടും. എനിക്ക് പിന്നിലുള്ള ക്യാമറ കാണാൻ കഴിയാത്തതുകൊണ്ട് ഒരു ടേക്കിൽ മൂവ് തെറ്റിച്ചപ്പോൾ സോറി സോറി എന്ന് പറഞ്ഞ് ഞാൻ പിന്നിലേക്ക് നടക്കാൻ തുടങ്ങി. ഞാൻ നോക്കുമ്പോൾ പെപ്പെ ഒക്കെ കണ്ണടച്ച് അയ്യോ എന്നായി എല്ലാവരും അലറാൻ ഒക്കെ തുടങ്ങി. എനിക്കിത് എന്താ സംഭവം എന്ന് അറിയുന്നില്ല. എന്റെ പിന്നിൽ ക്യാമറ വളരെ വേ​ഗത്തിൽ പോവുകയാണ്. ഞാൻ നോക്കുമ്പോൾ‌ ഈ സാധനം പെട്ടന്ന് വന്ന് എന്റെ അടുത്തെത്തി പതിയെ നിന്ന് ഒന്ന് ചുംബിച്ചു. നോക്കുമ്പോൾ നമ്മുടെ ഓപ്പറേറ്റർ ആ സമയത്ത് എമർജൻസി ബട്ടണിൽ ക്ലിക്ക് ചെയ്തിരുന്നു. എന്തൊക്കെയോ പ്രാർത്ഥനകളുടെ പേരിൽ വലിയൊരു അപടത്തിൽ നിന്ന് അങ്ങനെ രക്ഷപെട്ടു.

'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസ് നിർമിക്കുന്ന ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനർ ചിത്രമാണ് 'ആർ ഡി എക്സ്'. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ മാസം ആഗസ്റ്റ് 25 ന് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT