Film News

'സെക്സ് എഡ്യൂക്കേഷനെക്കുറിച്ച് സിനിമയെടുത്തത്തിൽ ആളുകൾ ചീത്ത വിളിച്ചു'; അക്ഷയ് കുമാർ

ഓ മെെ ​ഗോഡ് എന്ന ചിത്രത്തിലൂടെ സെക്സ് എഡ്യൂക്കേഷനെക്കുറിച്ച് സംസാരിച്ചതിൽ കുറേ ആളുകൾ തന്നെ ചീത്ത വിളിച്ചിരുന്നു എന്ന് നടൻ‌ അക്ഷയ് കുമാർ. നിങ്ങൾക്ക് എങ്ങനെയാണ് സെക്സ് എഡ്യൂക്കേഷനെക്കുറിച്ച് സിനിമയെടുക്കാൻ സാധിക്കുന്നത് എന്ന് ചോദിച്ച് കുറേ ആൾക്കാർ എന്നെ ചീത്ത പറഞ്ഞു. ഞാൻ അവരുടെയൊന്നും പേര് പറയുന്നില്ല, പക്ഷേ അവരെല്ലാവരും തന്നെ വളരെ വിദ്യാസമ്പന്നർ ആയിരുന്നു എന്ന് അക്ഷയ് കുമാർ പറഞ്ഞു. ​ഗലാട്ട പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അക്ഷയ് കുമാർ പറഞ്ഞത്:

ഓ മെെ ​ഗോഡ് എന്ന ചിത്രം ഞാൻ നിർമിച്ചു. അതൊരു പാൻ ഇന്ത്യൻ ചിത്രമായിരുന്നില്ല. പത്ത് പതിനഞ്ച് ദിവസത്തെ റോൾ മാത്രമേ എനിക്ക് ആ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾക്ക് എങ്ങനെയാണ് സെക്സ് എഡ്യൂക്കേഷനെക്കുറിച്ച് സിനിമയെടുക്കാൻ സാധിക്കുന്നത് എന്ന് ചോദിച്ച് കുറേ ആൾക്കാർ എന്നെ ചീത്ത പറഞ്ഞു. ഞാൻ അവരുടെയൊന്നും പേര് പറയുന്നില്ല, പക്ഷേ അവർ എന്നോട് ചോദിച്ചിരുന്നു അക്ഷയ് നിനക്ക് എങ്ങനെയാണ് സെക്സ് എഡ്യൂക്കേഷനെക്കുറിച്ച് സിനിമ ചെയ്യാൻ കഴിയുന്നത് എന്ന്. എന്തു കൊണ്ട് സാധിക്കില്ല എന്ന് ഞാൻ തിരിച്ചു ചോദിച്ചു. 1.4 ബില്യൺ മനുഷ്യരുള്ള ഇന്ത്യയിൽ മറ്റ് രാജ്യങ്ങളെക്കാൾ സെക്സ് എഡ്യൂക്കേഷൻ ആവശ്യമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? എന്നാൽ ഈ ചോദിച്ചവരെല്ലാവരും വളരെ വിദ്യാസമ്പന്നരായിട്ടുള്ള ആളുകളാണ്. 'ഓ മെെ ​ഗോഡ്' എന്നത് ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് വളരെ അത്ഭുതകരമായ യാത്രയായിരുന്നു. ആ സിനിമ നിർമിച്ചതിൽ എനിക്ക് അഭിമാനമുണ്ട്.

അമിത് രാജിന്റെ സംവിധാനത്തിൽ അക്ഷയ് കുമാർ പങ്കജ് ത്രിപാഠി തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഓ മെെ ​ഗോഡ്. ചിത്രത്തിൽ ഭഗവാൻ ശിവനായാണ് അക്ഷയ് കുമാർ എത്തിയത്. അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും 2012ലെ 'ഒഎംജി- ഓ മൈ ഗോഡ്' എന്ന ചിത്രത്തിന്റെ തുടർച്ചയായാണ് ഈ ചിത്രം എത്തിയത്. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്തത്. ഒരു കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കുന്നതും തുടർന്ന് അവന്റെ അച്ഛൻ സ്കൂളിൽ ലൈംഗിക വിദ്യാഭ്യാസം നൽകാത്തതിനെ ചോദ്യം ചെയ്ത് കേസ് നടത്തുന്നതുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. അക്ഷയ്ക്കും പങ്കജ് ത്രിപാഠിക്കും പുറമേ യാമി ഗൗതവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

കിഷോർ കുമാറായി ആമിർ ഖാൻ? അനുരാ​ഗ് ബസു സംവിധാനം ചെയ്യുന്ന ബയോപികിൽ ആമിർ ഖാൻ നായകനെന്ന് റിപ്പോർട്ട്

തെലുങ്കിലും തമിഴിലും കൈ നിറയെ സിനിമകൾ, മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ഇനിയെന്ന്? മറുപടിയുമായി ദുൽഖർ സൽമാൻ

ഗിരീഷ്‌ പുത്തഞ്ചേരി, കൈതപ്രം തുടങ്ങിയവരെക്കാൾ എനിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പാട്ടുകളാണ്; വിനായക് ശശികുമാർ

ത്രില്ലർ ചിത്രത്തിൽ നായകനായി ഷൈൻ ടോം ചാക്കോ, 'ഒരു അന്വേഷണത്തിന്റെ തുടക്കം' മോഷൻ പോസ്റ്റർ പുറത്ത്

'വേട്ടയന് വേണ്ടി കങ്കുവയുടെ റിലീസ് മാറ്റിയതിൽ അതൃപ്തി', പ്രതികരണവുമായി കങ്കുവയുടെ നിർമ്മാതാവ് ജ്ഞാനവേൽ രാജ

SCROLL FOR NEXT