Film News

'ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തുന്നു'; കൽക്കിയുടെ നിർമാതാക്കൾക്കും അഭിനേതാക്കൾക്കുമെതിരെ നോട്ടീസ് നൽകി ആചാര്യ പ്രമോദ് കൃഷ്ണൻ

ഹിന്ദു മത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കൽക്കി 2898 എഡിയുടെ നിർമാതാക്കൾക്കും അഭിനേതാക്കൽക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ച് മുൻ കോൺ​ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണൻ. അമിതാഭ് ബച്ചൻ, പ്രഭാസ് അടക്കമുള്ളവർക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത് എന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സിനിമ ഹിന്ദുക്കളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്നും കൽക്കി എന്ന ചിത്രം മത​ഗ്രന്ഥങ്ങൾ വിവരിക്കുന്നതിന് വിരുദ്ധമായ കാര്യങ്ങളാണ് കാണിക്കുന്നത് എന്നും ആചാര്യ പ്രമോദ് കൃഷ്ണൻ ആരോപിച്ചു.

ആചാര്യ പ്രമോദ് കൃഷ്ണൻ പറഞ്ഞത്:

ഇന്ത്യ വികാരങ്ങളുടെയും വിശ്വാസത്തിൻ്റെയും ഭക്തിയുടെയും നാടാണ്. സനാതന ധർമ്മത്തിന്റെ മൂല്യങ്ങളിൽ കൈകടത്താൻ പാടില്ല. സനാതന ഗ്രന്ഥങ്ങളിൽ മാറ്റം വരുത്തരുത്. കൽക്കി നാരായണൻ നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. അവസാനത്തെ അവതാരമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. പുരാണങ്ങളിൽ കൽക്കിയുടെ അവതാരത്തെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്, ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 19 ന് പ്രധാനമന്ത്രി ശ്രീ കൽക്കി ധാമിന് തറക്കല്ലിട്ടത്. "ഈ സിനിമ നമ്മുടെ മതഗ്രന്ഥങ്ങളിൽ വിവരിച്ചതിന് വിരുദ്ധമാണ്. ഈ സിനിമ നമ്മുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ്. അതിനാൽ, ഞങ്ങൾ ചില എതിർപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട് അതിന്റെ പ്രതികരണത്തിനായി ഇപ്പോൾ കാത്തിരിക്കുകയാണ്. ഹിന്ദുക്കളുടെ വികാരവുമായി കളിക്കുന്നത് സിനിമാക്കാർക്ക് ഒരു വിനോദമായി മാറിയിരിക്കുന്നു. സന്ന്യാസിമാരെ ഭൂതങ്ങളായി ചിത്രീകരിക്കുന്നു. അഭിപ്രായ സ്വതന്ത്ര്യം ഉണ്ടെന്ന് കരുതി നിങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം വച്ച് കളിക്കാമെന്നല്ല അതിന് അർത്ഥം.

ആചാര്യ പ്രമോദിനു വേണ്ടി സുപ്രീം കോടതിയിലെ അഭിഭാഷകനായ ഉജ്ജവൽ ആനന്ദ് ശർമ്മയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഹിന്ദു പുരാണ ഗ്രന്ഥങ്ങളിൽ എഴുതിയിട്ടുള്ളതും വിശദീകരിക്കപ്പെട്ടതുമായ കാര്യങ്ങളിൽ നിന്നും കൽക്കി എന്ന ചിത്രം കൽക്കി ഭഗവാനെക്കുറിച്ചുള്ള അടിസ്ഥാന ആശയത്തെ മാറ്റിമറിച്ചിരിക്കുന്നു എന്നും ഇക്കാരണത്താൽ, കൽക്കി എന്ന സിനിമയുടെ കഥ പൂർണ്ണമായും കൃത്യമല്ലാത്തതും ഈ വിശുദ്ധ ഗ്രന്ഥങ്ങളോട് അനാദരവുള്ളതുമാണ് എന്നും നോട്ടീസിൽ പറയുന്നു. നൂറുകണക്കിന് കോടിക്കണക്കിന് വരുന്ന ഭക്തരുടെ മതപരമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കേന്ദ്രബിന്ദുവാണ് ഇത്. ഈ സിനിമ ഇതിനകം ആശയക്കുഴപ്പത്തിലേക്ക് നയിക്കാനും, ഭക്തരായ ഹിന്ദുക്കളുടെ ഹൃദയത്തിലും മനസ്സിലും കൽക്കി ഭഗവാൻ്റെ പുരാണങ്ങളെയും ധാർമ്മികതയെയും വീണ്ടെടുക്കാനാകാത്തവിധം കളങ്കപ്പെടുത്താനുള്ള പ്രവണതയുണ്ട്; ഇത് ഹിന്ദു വിശ്വാസത്തിന്റെ തെറ്റിദ്ധാരണയ്ക്കും തെറ്റായ വ്യാഖ്യാനത്തിനും തുടർന്നുള്ള ശോഷണത്തിനും കാരണമാകും എന്നും നോട്ടീസിൽ ഉന്നയിക്കുന്നു.

നാ​ഗ് അശ്വിന്റെ സംവിധാനം ചെയ്ത് പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു കൽക്കി 2898എഡി. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങിയ കല്‍കി 2898 എഡി ഒരു മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. മഹാഭാരതത്തിന് നാ​ഗ് അശ്വിൻ സമർപ്പിച്ചിരിക്കുന്ന ഒരു പെർഫെക്ട് സീക്വലായാണ് കൽകിയെ അവതരിപ്പിച്ചിരിക്കുന്നത്. 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിക്കുന്നത്. 'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ്.

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്കെന്ത് നോക്കാൻ, ഒരുമിച്ച് നേരെ ഒരു തമിഴ് പടം ചെയ്യാം: നെൽസൺ ദിലീപ് കുമാർ

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹ വസ്ത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

SCROLL FOR NEXT