Film News

തമാശയിലെ സി അയ്യപ്പന്‍,ജീവിച്ചിരിക്കെ ആഘോഷിക്കപ്പെടാതെ പോയ ഒരാള്‍ കല്ലറ തകര്‍ത്ത് ഉയര്‍ത്തെഴുന്നേറ്റു വരുന്നത് കണ്ടു,

THE CUE

തമാശയില്‍ സാഹിത്യകാരന്‍ സി അയ്യപ്പനെക്കുറിച്ചും അയ്യപ്പന്റെ കൃതികളിലെ രാഷ്ട്രീയവും പരാമര്‍ശിച്ചതിനെ അഭിനന്ദിച്ച് കഥാകൃത്ത് അബിന്‍ ജോസഫ്. സി. അയ്യപ്പനെ വായിച്ചിട്ടില്ലാത്തവര്‍ക്കും ആ പേരുപോലും കേട്ടിട്ടില്ലാത്തവര്‍ക്കും തമാശയിലെ അയ്യപ്പന്‍ ഇഫെക്ട് മനസിലാകുമെന്ന് അബിന്‍ ജോസഫ് എഴുതുന്നു.

അബിന്‍ ജോസഫ് എഴുതിയത്:

അയാള്‍: സി. അയ്യപ്പന്‍.

കണ്ടത്: 'തമാശ'യില്‍.

എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത കാലത്ത് സി. അയ്യപ്പനെയും അദ്ദേഹത്തിന്റെ കഥകളെയും ഒരുത്സവ കമ്മിറ്റിക്കാരും ആഘോഷിച്ചതായി അറിയില്ല. അങ്ങനൊരു കഥാകൃത്ത് ജീവിക്കുന്നുണ്ടെന്നും കണിശമായ രാഷ്ട്രീയ ബോധത്തോടെ എഴുതുന്നുണ്ടെന്നും പലരും തിരിച്ചറിഞ്ഞില്ല. അല്ലെങ്കില്‍ സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞു.

സി. അയ്യപ്പന്‍ ആരായിരുന്നു?. എവിടെയാണ് ജീവിച്ചത്?. എങ്ങനെ മരിച്ചു?. ഏതൊക്കെയാണ് പ്രധാനപ്പെട്ട കൃതികള്‍?- ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കുറച്ചുപേര്‍ക്കു മാത്രം സാധിച്ചേക്കും; അദ്ദേഹത്തെ അത്രമേല്‍ പിന്തുടരുന്ന വളരെ കുറച്ചുപേര്‍ക്കു മാത്രം. പക്ഷേ, അതിനപ്പുറത്തുള്ള മുഖ്യധാരയുടെ വെള്ളിവെളിച്ചത്തിലേക്ക് അയ്യപ്പന്‍ ഒരിക്കലും വന്നില്ല; എഴുത്തുകൊണ്ടും ജീവിതംകൊണ്ടും. കൃത്യമായി രാഷ്ട്രീയം പറഞ്ഞ കഥകള്‍ നമ്മളാരും കൊണ്ടാടിയില്ല. മരിച്ചിട്ടും സി. അയ്യപ്പനുവേണ്ടി ആരും സ്മാരകങ്ങളുണ്ടാക്കിയില്ല. പക്ഷേ, മരണാനന്തരം ശ്രീനിവാസന്‍ മാഷിന്റെയും ചിന്നുവിന്റെയും ജീവിതത്തില്‍ അയ്യപ്പന്‍ ഇടപെടുന്നുണ്ട്.

സി. അയ്യപ്പനെ വായിച്ചിട്ടില്ലാത്തവര്‍ക്കും ആ പേരുപോലും കേട്ടിട്ടില്ലാത്തവര്‍ക്കും തമാശയിലെ അയ്യപ്പന്‍ ഇഫെക്ട് മനസിലാകും. കാരണം, സിനിമയില്‍ ഒരിടത്തും ബോഡി പൊളിറ്റിക്സിനെക്കുറിച്ച് പ്രേക്ഷകനെ ഉപദേശിക്കുന്നില്ല. നാലും മൂന്നും ഏഴു കൈയടിക്കുവേണ്ടി പൊളിറ്റിക്കല്‍ കറക്ട്നെസ് തിരുകിക്കയറ്റുന്നില്ല. ജീവിതത്തിന്റെ കേക്കു കഷണം ചീന്തിത്തിന്നുന്നതുപോലെ തമാശ കാണാം.

തമാശയെഴുതി, സംവിധാനം ചെയ്ത അഷ്റഫ് ഹംസയ്ക്കു നന്ദി. സി. അയ്യപ്പനെ ഓര്‍മിച്ചതിനും ലളിതഗാനംപോലെ മനോഹരമായൊരു സിനിമ സമ്മാനിച്ചതിനും.

NB: ഒണ്‍ഡു മൊട്ടേയ കഥ എന്ന കന്നഡ പടത്തിന്റെ റീമേക്കാണെന്ന് അറിഞ്ഞു. ഒറിജിനല്‍ കാണാനൊത്തിട്ടില്ല.

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT