Film News

ഞെട്ടണ്ട, ഇന്‍ഷുറന്‍സ് ഏജന്റ് കം കോണ്ട്രാക്ട് കില്ലര്‍; അഭിഷേക് ബച്ചന്റെ മേക്ക് ഓവര്‍

ബോളിവുഡിലെ നിര്‍ഭാഗ്യവാനായ നായകന്‍ എന്നാണ് അഭിഷേക് ബച്ചന്‍ എന്നും കേട്ടിരുന്ന വിശേഷണം. അഭിനയത്തിന്റെ പേരില്‍ ജൂനിയര്‍ ബച്ചന്‍ നേരിട്ട പരിഹാസങ്ങളും കുറവല്ല. തുടര്‍പരാജയങ്ങളുടെ പേരില്‍ സൂപ്പര്‍ സെലക്ടീവ് ആയപ്പോള്‍ തൊഴിലില്ലാതെ വീട്ടില്‍ ഇരിക്കുന്നുവെന്ന ട്രോളുകളും വ്യക്തിഹത്യയും നിരന്തരമുണ്ടായി. കരിയറില്‍ നീണ്ട ഇടവേളയെടുത്ത് സിനിമകള്‍ സെലക്ട് ചെയ്യുന്ന അഭിഷേക് ബച്ചന്റെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍ ആണ് ബോബ് വിശ്വാസ്. സുജോയ് ഘോഷ് സംവിധാനം ചെയ്ത കഹാനി എന്ന സിനിമയിലെ വില്ലന്‍ ബോബ് വിശ്വാസിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള സ്പിന്‍ ഓഫ് ആണ് ബോബ് വിശ്വാസ്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റും സുജോയ് ഘോഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം ദിയ അന്നപൂര്‍ണാ ഘോഷ് ആണ്.

കഷണ്ടിയും നരയും തെളിഞ്ഞ മുടിയും വലിയ കണ്ണടയും ചീര്‍ത്ത ശരീരവുമായി ബോബ് വിശ്വാസായി നടന്നുനീങ്ങുന്ന അഭിഷേക് ബച്ചനെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയില്ല. ശാശ്വത ചാറ്റര്‍ജിയാണ് കഹാനിയില്‍ ബോബ് വിശ്വാസിനെ അവതരിപ്പിച്ചത്. ശാശ്വതക്ക് പകരം അഭിഷേകിനെ കാസ്റ്റ് ചെയ്തതിനെതിരെ ട്വിറ്ററില്‍ പ്രതിഷേധമുണ്ടായിരുന്നു.

സുജോയ് ഘോഷ് സംവിധാനം ചെയ്ത കഹാനി എന്ന ത്രില്ലറിന്റെ ഹൈലൈറ്റ് ഗര്‍ഭിണിയായ വിദ്യാ ഭാഗ്ചി നേരിടുന്ന പ്രതിബന്ധങ്ങളായിരുന്നു. ഈ സിനിമയില്‍ ശാശ്വത ചാറ്റര്‍ജി അവതരിപ്പിച്ച ബോബ് വിശ്വാസ് എന്ന കഥാപാത്രം വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നു. എല്‍ ഐ സി ഏജന്റായെത്തി, അപ്രതീക്ഷിതമായി ബംഗാളി ചുവയില്‍ നമോഷ്‌കാര്‍ എന്ന് പറഞ്ഞ് വെടിയുതിര്‍ക്കുന്ന ബോബ് വിശ്വാസ് കഹാനി റിലീസിന് ശേഷവും ആരാധകരെ സമ്പാദിച്ചു. തുടര്‍ന്നാണ് സുജോയ് ഘോഷും സംഘവും സ്പിന്ന് ഓഫിലേക്ക് കടന്നത്.

അഭിഷേക് ബച്ചന് കൊവിഡ് ബാധിച്ചതു ലോക്ക് ഡൗണുമെല്ലാം ബോബ് വിശ്വാസിന്റെ ഫൈനല്‍ ഷെഡ്യൂളിനെ ബാധിച്ചിരുന്നു. ഫെബ്രുവരിയില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ബോബ് വിശ്വാസം എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. ബോബ് വിശ്വാസ് ഇസ് കമിംഗ് ടു കില്‍ ഇറ്റ് എന്നാണ് ഷാരൂഖ് സിനിമയെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നത്. സംവിധായകന്‍ സുജോയ് ഘോഷിന്റെ മകള്‍ കൂടിയാണ് സംവിധായിക ദിയ അന്നപൂര്‍ണാ ഘോഷ്.

ചിത്രാംഗദാ സിംഗ്, അമര്‍ ഉപാധ്യായ്, ദീപാരാജ് റാണ എന്നിവരാണ് ചിത്രത്തിലുള്ളത്. വിദ്യാബാലന്‍ അതിഥി താരമായി വിദ്യാ ഭാഗ്ചിയുടെ റോളില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. അനുപം റോയ് സംഗീത സംവിധാനം. നെറ്റ്ഫ്‌ളിക്‌സ് റിലീസായി എത്തിയ അനുരാഗ് ബസുവിന്റെ ലൂഡോ, അനുരാഗ് കശ്യപ് ചിത്രം മന്‍മര്‍സിയാന്‍ എന്നിവ അഭിഷേക് ബച്ചന് അഭിനേതാവെന്ന നിലയില്‍ ഗുണം ചെയ്തിരുന്നു.

പൊതു ജോയിൻ്റ് സ്റ്റോക്ക് കമ്പനിയിലേയ്ക്ക് മാറാന്‍ യൂണിയന്‍ കോപ്

അല്ലു അർജുൻ ഓക്കേ പറഞ്ഞാൽ പിന്നെ നമുക്കെന്ത് നോക്കാൻ, ഒരുമിച്ച് നേരെ ഒരു തമിഴ് പടം ചെയ്യാം: നെൽസൺ ദിലീപ് കുമാർ

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹ വസ്ത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

SCROLL FOR NEXT