Film News

'മുകുന്ദന്‍ ഉണ്ണിക്ക് രണ്ടാം ഭാഗം ഉണ്ടാകും'; അഭിനവ് സുന്ദര്‍ നായക്

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് സീക്വല്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്. സിനിമ റിലീസ് ചെയ്ത് ഹിറ്റായാല്‍ മാത്രമെ സീക്വലിനെ കുറിച്ച് ചിന്തിക്കു എന്നാണ് കരുതിയിരുന്നത്. അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അഭിനവ് പറഞ്ഞു. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

അഭിനവ് സുന്ദര്‍ നായക് പറഞ്ഞത് :

സിനിമയുടെ റിലീസിന് മുന്‍പ് സീക്വലിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. സിനിമ ഹിറ്റായാല്‍ അതേ കുറിച്ച് ചിന്തിക്കാമെന്നാണ് വിചാരിച്ചിരുന്നത്. അത് തന്നെ സംഭവിക്കുകയും ചെയ്തു. സിനിമ റിലീസ് ചെയ്ത് ആദ്യത്തെ ആഴ്ച്ചയ്ക്ക് ശേഷം ഞാന്‍ എന്റെ കോ റൈറ്റര്‍ വിമലുമായി സംസാരിച്ചിരുന്നു. പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടതോടെ തീര്‍ച്ചായായും ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മ്മിക്കാമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു.

'ഒടിടി പ്ലാറ്റ്‌ഫോമിന് വേണ്ടി ഞങ്ങള്‍ സിനിമയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് തിയേറ്ററിന് വേണ്ടി നിര്‍മ്മിച്ച സിനിമയാണ്. ഒടിടി പ്ലാറ്റ്ഫോമിന് വേണ്ടി സിനിമയില്‍ എന്ത് മാറ്റം വരുത്താന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. കാരണം സിനിമയുടെ ദൃശ്യ ഭാഷ ഓരോ പ്ലാറ്റ്‌ഫോമിനും വേണ്ടി മാറ്റാന്‍ സാധിക്കില്ല. അത് സിനിമയെ മൊത്തത്തില്‍ ബാധിക്കും. അതുകൊണ്ട് തന്നെ തിയേറ്ററിലുള്ള അതേ പതിപ്പ് തന്നെയാണ് ഒടിടിയിലും റിലീസ് ചെയ്തിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഈ സിനിമ തിയേറ്ററില്‍ ആസ്വദിക്കേണ്ട ഒന്നാണ്', എന്നും അഭിനവ് പറഞ്ഞു.

വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം നവംബര്‍ 11നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു. ജനുവരി 13നാണ് ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT