Film News

'രംഗൻ ചേട്ടൻ എങ്ങനെയാ ഇത്ര സെറ്റപ്പ് ആയത് ?, ഗുണ്ടാ തലവനായി ഫഹദ് ഫാസിൽ' ; ആവേശം ടീസർ

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനാകുന്ന ആവേശം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഒരു ഗുണ്ടാ തലവനായി ആണ് ഫഹദ് ചിത്രത്തിലെത്തുന്നത് എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. രംഗൻ എന്ന ഫഹദ് ഫാസിലിന്റെ ഗുണ്ടാ നേതാവിനെ കാണാൻ എത്തുന്ന കോളേജ് കുട്ടികളും തുടർന്ന് സജിൻ ഗോപു അവതരിപ്പിക്കുന്ന കഥാപാത്രം ആരാണ് രംഗൻ എന്ന് അവർക്ക് പറഞ്ഞു കൊടുക്കുന്നതുമാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയാണ് ആവേശം. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2024 ഏപ്രിൽ 11ന് തിയറ്ററുകളിലെത്തും.

സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം സുഷിൻ ശ്യാം ആണ്. വിവേക് ഹർഷൻ ആണ് എഡിറ്റിംഗ്. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്., റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ എ ആർ അൻസാർ. പ്രൊഡക്‌ഷൻ ഡിസൈൻ അശ്വിനി കാലേ, കോസ്റ്റ്യൂംസ് മഹർ ഹംസ, മേക്കപ്പ് ആർ.ജി. വയനാടൻ, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, ആക്‌ഷൻ-ചേതൻ ഡിസൂസ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, പ്രൊഡക്‌ഷൻ കൺട്രോളർ-വിനോദ് ശേഖർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അരുൺ അപ്പുക്കുട്ടൻ,സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ്-രോഹിത് കെ സുരേഷ്,നിദാദ് കെ എൻ,ഡിസൈൻ-അഭിലാഷ് ചാക്കോ.

സൗബിൻ, അർജുൻ അശോകൻ എന്നിർക്കൊപ്പം സജിൻ ഗോപു, അനന്തരാമൻ, ജഗദീഷ്, എബിൻ ബിനൊ, ജോമോൻ ജോതിർ, അസിംജമാൽ, ശ്രീജിത് നായർ, അഫ്‌സൽ, സിജുസണ്ണി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമായിരുന്നു രോമാഞ്ചം. ബാംഗ്ലൂർ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ കഥപറഞ്ഞ ഹൊറർ കോമഡി എന്റെർറ്റൈനെർ ആണ് രോമാഞ്ചം. 2023 ലെ മികച്ച ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നാണ് രോമാഞ്ചം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT