നീലവെളിച്ചം എന്ന ചിത്രത്തില്‍ റിമ കല്ലിങ്കലിനെ ഭാര്‍ഗവിയായി കാസ്റ്റ് ചെയ്തത് ഒരിക്കലും വീട്ടുകാരി ആയതുകൊണ്ടല്ല എന്ന് സംവിധായകന്‍ ആഷിക് അബു. വീട്ടുകാരി ആകുന്നതിനു മുന്‍പേ അവര്‍ മികച്ച അഭിനയത്രിയാണ്, അവര്‍ ഈ കഥാപാത്രത്തിന് യോജിച്ചതാണെന്നു തോന്നിയതിനാലാണ് റിമയെ ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നതെന്ന് ആഷിക് അബു നീലവെളിച്ചവുമായി ബന്ധപെട്ടു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓരോ അഭിനേതാക്കളിലേക്കും ഒരു സംവിധായകന്‍ എത്തുന്നതിനു ഓരോ കാരണങ്ങള്‍ ഉണ്ട്. വീട്ടിലെ ആളുകളെ കാസ്റ്റ് ചെയുന്ന പണിയല്ല സിനിമ. ഒരു സൗകര്യത്തിന്റെയോ എളുപ്പത്തിന്റെയോ പേരില്‍ നടത്തിയ തീരുമാനമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സിനിമയുടെ കഥ ആലോചനയില്‍ ഉള്ളപ്പോള്‍ മുതല്‍ തന്നെ ഈ യാത്രയുടെ ഭാഗമാകാന്‍ പറ്റി എന്നതൊഴിച്ചാല്‍ ഒരുതരത്തിലും അത് അഭിനയിക്കുന്ന പ്രോസസ്സിനെ എളുപ്പം ആകുന്നില്ല. എപ്പോഴത്തെയും പോലെ പേടിയും ടെന്‍ഷനും വിഷമവും ഈ സിനിമയിലും ഉണ്ടായിട്ടുണ്ടെന്ന് നടി റിമ കല്ലിങ്കൽ പ്രതികരിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗവീനിലയം' എന്ന തിരക്കഥയെ ആധാരമാക്കി പുറത്തുവരുന്ന ചിത്രത്തിൽ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിക് അബു,റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ ഇരുപതിന് തീയേറ്ററില്‍ എത്തും. ചിത്രത്തിനായി അഡീഷണല്‍ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത് ഋഷികേഷ് ഭാസ്‌കരനാണ്. എം എസ് ബാബുരാജ് പി ഭാസ്‌ക്കരന്‍ മാഷ് ടീമിന്റെ ഗാനങ്ങള്‍ ബിജിബാല്‍,റെക്‌സ് വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നു. വി സാജനാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.
സഹ നിര്‍മ്മാണം സജിന്‍ അലി പുലക്കല്‍,അബ്ബാസ് പുതുപ്പറമ്പില്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ജോതിഷ് ശങ്കര്‍, സൗണ്ട് മിക്‌സിംഗ്‌വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈന്‍വിഷ്ണു ഗോവിന്ദ്,നിക്‌സണ്‍ ജോര്‍ജ്. കോസ്റ്റ്യൂം ഡിസൈനര്‍സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആബിദ് അബു, അഗസ്റ്റിന്‍ ജോര്‍ജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ബെന്നി കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്‍,സ്റ്റില്‍സ്ആര്‍ റോഷന്‍,ഡിഐ കളറിസ്റ്റ്‌രംഗ, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്. പി ആര്‍ ഒഎ എസ് ദിനേശ്