എന്തുകൊണ്ടാണ് പുരുഷ താരങ്ങൾ സെലക്ടീവായി സിനിമ ചെയ്യുന്നതും സ്ത്രീകൾ കൂടുതൽ സിനിമ ചെയ്യേണ്ടി വരുന്നതും എന്ന് വ്യക്തമാക്കി നടി രവീണ ടണ്ടൻ. പണ്ട് കാലത്ത് ശബളം വളരെ കുറവായിരുന്നു. കൂടാതെ നടന്മാരും നടിമാരും തമ്മിലുള്ള പ്രതിഫല വ്യത്യാസം വളരെ വലുതും. എന്റെ സഹതാരങ്ങളായ പുരുഷ താരങ്ങൾക്ക് ഒരു സിനിമയ്ക്ക് മാത്രം ലഭിക്കുന്ന പ്രതിഫലം നേടാൻ പതിനഞ്ചോളം സിനിമകൾ തനിക്ക് ചെയ്യേണ്ടി വന്നതായി രവീണ ടണ്ടൻ പറയുന്നു. ആമിറും സൽമാനും സെലക്ടീവായി സിനിമകൾ ചെയ്യുമ്പോൾ നായികമാർ കൂടുതൽ നായകന്മാർക്കൊപ്പം കൂടുതൽ സിനിമകളിൽ അഭിനയിക്കും. ഇന്നത്തെ അവസ്ഥയിൽ നിന്നും വളരെ കുറവ് തുകയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് ജിസ്റ്റിന് നൽകിയ അഭിമുഖത്തിൽ രവീണ ടണ്ടൻ പറഞ്ഞു.
രവീണ ടഡൺ പറഞ്ഞത്:
ആ സമയങ്ങളിൽ പ്രതിഫലം വളരെ കുറവായിരുന്നു. പ്രത്യേകിച്ച് നടന്മാരും നടിമാരും തമ്മിലുള്ള ശമ്പള വ്യത്യാസവുമുണ്ടായിരുന്നു. പുരുഷ താരങ്ങൾക്ക് കൂടുതൽ ലഭിച്ചു. അവർക്ക് ഒരു സിനിമയ്ക്ക് കിട്ടുന്ന പ്രതിഫലം ലഭിക്കാൻ എനിക്ക് 15 സിനിമകളോളം ചെയ്യേണ്ടതായി വന്നു. എനിക്ക് എല്ലാവർക്കും വേണ്ടി സംസാരിക്കാൻ കഴിയില്ല, എനിക്ക് ഇത് ജനറലെെസ് ചെയ്യാൻ കഴിയില്ല. എന്റെ കൂടെയുള്ള നടന്മാർക്ക് ഒരു സിനിമയ്ക്ക് ലഭിക്കുന്ന പ്രതിഫലം എനിക്ക് ലഭിക്കുക 15 മുതൽ ഇരുപത് സിനിമകൾ വരെ ചെയ്താലാണ്. അന്ന് ആമിറും സൽമാനും സെലക്ടീവായി സിനിമകൾ ചെയ്യുമ്പോൾ നായികമാർ കൂടുതൽ നായകന്മാർക്കൊപ്പം കൂടുതൽ സിനിമകളിൽ അഭിനയിക്കും. എന്നാൽ മൊത്തത്തിൽ എല്ലാവർക്കും, ഇന്നത്തെ അവസ്ഥയേക്കാൾ വളരെ കുറവ് പണമായിരുന്നു അന്ന് ലഭിക്കുന്നുണ്ടായിരുന്നത്.