Film News

സിനിമാ അഭിനയം അവസാനിപ്പിക്കണം എന്ന് തോന്നിയത് ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ, മക്കളാണ് അതിൽ നിന്ന് പിന്തിരിപ്പിച്ചത്: ആമിർ ഖാൻ

ലാൽ സിങ് ചദ്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പകുതിയായ ഘട്ടത്തിലാണ് സിനിമാ അഭിനയം അവസാനിപ്പിക്കാൻ തോന്നിയതെന്ന് ആമിർ ഖാൻ. കോവിഡ് വന്നപ്പോൾ ചിത്രത്തിന്റെ പകുതി ഭാഗമാണ് പൂർത്തിയായിരുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും സിനിമയ്ക്ക് മാത്രം ശ്രദ്ധ കൊടുത്തത് കൊണ്ട് വ്യക്തി ബന്ധങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ല എന്ന് ആ സമയത്ത് തോന്നി. കുടുംബത്തിന് വേണ്ടി സമയം കൊടുത്തില്ല എന്ന ബോധം ഒരുപാട് കുറ്റബോധമുണ്ടാക്കി. അപ്പോഴാണ് കുടുംബത്തിലുള്ള എല്ലാവരെയും വിളിച്ച് സിനിമാ അഭിനയം നിർത്തുന്നതിനെ കുറിച്ച് പറഞ്ഞത്. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ഒരു തീരുമാനം എടുത്തത്. അല്ലാതെ സിനിമ മടുത്തിട്ടല്ല. പിന്നീട് ആ തീരുമാനത്തിൽ നിന്ന് മക്കൾ പിന്തിരിപ്പിച്ചു എന്ന് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ആമിർ ഖാൻ പറഞ്ഞു.

ആമിർ ഖാൻ പറഞ്ഞത്:

കോവിഡിന്റെ അവസാനത്തിലാണ് സിനിമാ അഭിനയം അവസാനിപ്പിക്കണം എന്ന് തോന്നി തുടങ്ങിയത്. ജീവിതത്തിന്റെ ഒരു മികച്ച സമയം സിനിമയ്ക്ക് നൽകി കഴിഞ്ഞു എന്ന് അപ്പോൾ തോന്നി. 18 മത്തെ വയസ്സിൽ അസിസ്റ്റന്റായി ആരംഭിച്ചതാണ് സിനിമയിലെ ജീവിതം. അവിടം മുതൽ ഇപ്പോൾ വരെ എന്റെ ജീവിതത്തിൽ ശ്രദ്ധ കൊടുത്തിരുന്നത് സിനിമയ്ക്കായിരുന്നു. വ്യക്തി ബന്ധങ്ങൾക്ക് ഞാൻ വേണ്ടത്ര ഇടം നൽകിയിരുന്നില്ല എന്ന തിരിച്ചറിവാണ് അപ്പോൾ ഉണ്ടായത്. മക്കൾക്കോ ഭാര്യയ്‌ക്കോ വേണ്ടി സമയം കൊടുക്കാൻ എനിക്ക് സാധിച്ചില്ല എന്ന് തോന്നി.

ലാൽ സിങ് ചദ്ദയുടെ പകുതി ജോലികൾ പൂർത്തിയാകുമ്പോഴാണ് എനിക്ക് ഈ കാര്യങ്ങൾ ആലോചനയിൽ വരുന്നത്. ലാൽ സിങ് ഛദ്ദയുടെ രണ്ടാം പകുതി പൂർത്തിയാക്കുന്നതിന് മുൻപാണ് കോവിഡ് വരുന്നത്. വൈകാരികമായ ഒരുപാട് ചിന്തകളിലൂടെ കടന്നു പോകുകയായിരുന്നു ആ സമയത്ത്. എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും സിനിമയ്ക്കാണ് ഞാൻ നൽകിയത് എന്ന ബോധമുണ്ടാകുന്നത് അപ്പോഴാണ്. കുടുംബത്തിന് വേണ്ടി സമയം കൊടുത്തില്ല എന്ന ബോധം ഒരുപാട് കുറ്റബോധമുണ്ടാക്കി. ഞാൻ ചെയ്തതിനെ കുറിച്ച് എനിക്ക് നന്നായി തോന്നിയില്ല. വൈകാരികതയുടെ പുറത്താണ് അന്ന് ഞാൻ പ്രതികരിച്ചത്. 35 വർഷത്തോളമായി സിനിമകൾ ചെയ്യുന്നു. ഇനി കുടുംബത്തിനും വ്യക്തി ജീവിതത്തിനും പ്രാധാന്യം നൽകാം എന്ന് അപ്പോൾ തോന്നി. 56 മത്തെ വയസ്സിൽ ഇങ്ങനെ ഒരു തിരിച്ചറിവുണ്ടായതിന് ഞാൻ എന്നോട് തന്നെ നന്ദി പറഞ്ഞു. 88 വയസ്സിലാണ് തോന്നിയിരുന്നതെങ്കിലോ. അപ്പോൾ ഒന്നും ചെയാനാകില്ലല്ലോ.

ആ സമയത്താണ് കുടുംബത്തെ മുഴുവൻ വിളിച്ച് ഇനി സിനിമകൾ ചെയ്യുന്നില്ല എന്ന തീരുമാനം പറഞ്ഞത്. അങ്ങനെയായിരുന്നു എന്റെ പ്രതികരണം. അല്ലാതെ സിനിമ മടുത്തിട്ടോ ഒന്നുമല്ല. മക്കളായ ജുനൈദും ഐറയുമാണ് ആ തീരുമാനത്തിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത്.

നേട്ടങ്ങളും വിവാദങ്ങളും നിറഞ്ഞ കരിയര്‍, ബലാല്‍സംഗക്കേസിലടക്കം ശിക്ഷ വാങ്ങിയ ചരിത്രം, 58-ാം വയസില്‍ തിരിച്ചു വരവ്; മൈക്ക് ടൈസണ്‍ | Watch

എതിരാളി സ്ത്രീയാണെങ്കിൽ ചർച്ച ചെയ്യപ്പെടേണ്ടത് സ്വകാര്യ ജീവിതമോ? 10 കോടിയിൽ തീരുന്നതാണോ നയൻതാര ധനുഷിനെതിരെ ഉന്നയിക്കുന്ന പ്രശ്നം?

മമ്മൂട്ടി-മോഹൻലാൽ ചിത്രം ശ്രീലങ്കയിൽ

24 മണിക്കൂറിനകം ദൃശ്യങ്ങൾ നീക്കം ചെയ്യണം, അല്ലാത്ത പക്ഷം നഷ്ടപരിഹാരം 10 കോടിയിൽ ഒതുങ്ങില്ല; നയൻതാരയോട് വീണ്ടും ധനുഷിന്റെ ലീ​ഗൽ ടീം

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

SCROLL FOR NEXT