Film News

അതേ മനയില്‍ നിന്ന് പുതിയകാലത്തെ പ്രേതം, ആകാശഗംഗ സെക്കന്‍ഡ് നവംബര്‍ ഒന്നിന് 

THE CUE

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രമായ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി വിനയന്‍ കേരളപ്പിറവി ദിനത്തില്‍. ഹൊറര്‍ ത്രില്ലര്‍ ചിത്രം ആകാശഗംഗ സെക്കന്‍ഡ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് പ്രകാശ് കുട്ടിയും സംഗീതം ബിജിബാലുമാണ്.

ആകാശഗംഗയില്‍ ദിവ്യാ ഉണ്ണിയും റിയാസും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മകളാണ് രണ്ടാം ഭാഗത്തില്‍ കേന്ദ്രകഥാപാത്രം. പുതുമുഖം വീണാ നായര്‍ ആണ് ഈ റോളില്‍. 1999ല്‍ പുറത്തുവന്ന ആകാശഗംഗ ആറ് കോടിയിലേറെ ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ഷന്‍ നേടിയിരുന്നു. ആദ്യഭാഗത്തിലെ പുതുമഴയായ് വന്നു നീ എന്ന ഗാനം പുതിയ പതിപ്പിലും ഉണ്ട്.

പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് ആകാശഗംഗ രണ്ടാം ഭാഗമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 20 വര്‍ഷം മുമ്പ് ആദ്യഭാഗം ചിത്രീകരിച്ച ഒളപ്പമണ്ണ മനയിലാണ് രണ്ടാം ഭാഗത്തിലെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ഹിസ്റ്ററി ഓഫ്് ജോയ്, ഗാമ്പിനോസ് എന്നീ സിനിമകള്‍ക്ക് ശേഷം വിഷ്ണു വിനയ് നായകനാകുന്ന ചിത്രവുമാണ് ആകാശഗംഗ സെക്കന്‍ഡ്.

ആകാശ് ഫിലിംസിന്റെ ബാനറില്‍ വിനയന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 20 വര്‍ഷം മുമ്പ് ആകാശഗംഗ ചിത്രീകരിച്ചപ്പോള്‍ ഗ്രാഫിക്‌സിനെക്കുറിച്ച് ഇന്നത്തെ പോലെ കാര്യമായി ആലോചിക്കാനാകുമായിരുന്നില്ലെന്നാണ് വിനയന്‍ പറഞ്ഞത്. 80 ലക്ഷത്തിനാണ് ആദ്യപതിപ്പ് നിര്‍മ്മിച്ചിരുന്നത്. ദിവ്യ ഉണ്ണിയുടെ മായ എന്ന കഥാപാത്രം ഗര്‍ഭിണിയായി കോവിലകത്ത് എത്തുന്നിടത്ത് അവസാനിച്ചതാണ് ആദ്യഭാഗം. രണ്ടാം ഭാഗത്തില്‍ മകള്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.

രമ്യാകൃഷ്ണന്‍, വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, സലിംകുമാര്‍, വിഷ്ണു ഗോവിന്ദ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, നസീര്‍ സംക്രാന്തി, ഇടവേള ബാബു, റിയാസ്, എന്നിവരാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്‌സ് ബോംബെയിലെ വൈഡ് ആംഗിൾ മീഡിയ സ്വന്തമാക്കി.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT