കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് 58 അംഗ സംഘം എത്തിയത്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 7.15നായിരുന്നു വിമാനം പുറപ്പെട്ടത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സംഘം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ചുള്ള ക്വാറന്റൈനില്‍ പോകും. ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റൈന്‍ സെന്ററിലേക്കാണ് ഇവര്‍ മാറുന്നത്. 14 ദിവസം നിരീക്ഷണത്തില്‍ തുടരും.
ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കമുള്ളവരും ഇക്കൂട്ടത്തിലുള്ളതായും, ഇവര്‍ നാട്ടിലേക്ക് തിരിച്ചതായും ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. 187 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലെത്തിയ സംഘം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങുകയായിരുന്നു. ചിത്രീകരണമുള്‍പ്പടെ നിര്‍ത്തിവെക്കേണ്ടിവന്നെങ്കിലും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ അവിടുത്തെ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.