അടുത്തിടെയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് 'ആട് 3' വരുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചിത്രം പരീക്ഷണാര്‍ത്ഥത്തില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് മൂവിയായിരിക്കുമെന്നാണ് മിഥുന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിക്കായുള്ള കഥയും ക്ലൈമാക്‌സും തയ്യാറായിക്കഴിഞ്ഞു, അടുത്ത രണ്ടു മാസത്തിനുള്ളില്‍ ബാക്കി സ്‌ക്രിപ്റ്റ് കൂടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മിഥുന്‍ മാനുവല്‍ തോമസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കഴിഞ്ഞ രണ്ടു ഭാഗങ്ങളിലുമുണ്ടായിരുന്ന ജയസൂര്യ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ തുടങ്ങിയവര്‍ മൂന്നാം ഭാഗത്തിലുമുണ്ടാകും. വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുതിയ ചില കഥാപാത്രങ്ങളും ചിത്രത്തിലുണ്ടാകും. സിജിഐ പോലുള്ള സ്‌പെഷ്യല്‍ എഫക്ടുകള്‍ ചിത്രത്തിനായി ഉപയോഗിക്കുന്നുണ്ട്. അതിനാലാണിത് ബിഗ് ബജറ്റ് ചിത്രമാകുന്നത്. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആശയമായിരിക്കും ചിത്രത്തിന്റേതെന്നും മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.
ആട് മൂന്നാം ഭാഗം ത്രീഡിയിലാകും ഒരുങ്ങുകയെന്ന് മിഥുന്‍ മാനുവല്‍ തോമസ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളുടെ നിര്‍മ്മാതാവായ വിജയ് ബാബു തന്നെയാണ് ആട് 3 നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാനാകും സംഗീതം.