Film News

'നേരിന്റെ 75 ശതമാനവും കോർട്ട് റൂമിലാണ് നടക്കുന്നത്' ; ഒരുപാട് ലോജിക് നോക്കി ചെയ്ത സിനിമയാണ് നേരെന്ന് മോഹൻലാൽ

ഒരുപാട് ലോജിക് നോക്കി ചെയ്ത സിനിമയാണ് നേര് അതുകൊണ്ട് ഇതിനൊരു സെറ്റ് ഇടുകയും എങ്ങനെയൊക്കെ ഷൂട്ട് ചെയ്യണമെന്നും നേരത്ത തീരുമാനിച്ചിരുന്നെന്നും നടൻ മോഹൻലാൽ. വളരെയധികം സൂക്ഷ്മമായിട്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. സിനിമയുടെ 75 ശതമാനവും കോർട്ട് റൂമിലാണ്. താൻ ഇതിന് മുൻപ് നാലഞ്ച് സിനിമകളിൽ വക്കീലായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിലൊക്കെ വക്കീലാണെന്ന് പറയുന്നതേ ഉള്ളു അല്ലെങ്കിൽ കോടതിയിൽ ഒന്നോ രണ്ടോ സീനുകളെ ഉള്ളു. നേരിൽ 60 - 70 ശതമാനം കോടതിയിലെ പ്രൊസീജേർസ് ശരിയായി കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ടെന്ന് ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ പറഞ്ഞത് :

ഞാൻ മുൻപ് നാലഞ്ച് സിനിമകളിൽ വക്കീലായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ അതിലൊക്കെ വക്കീലാണെന്ന് പറയുന്നതേ ഉള്ളു അല്ലെങ്കിൽ കോടതിയിൽ ഒന്നോ രണ്ടോ സീനേ ഉള്ളു. നേരിൽ 60 - 70 ശതമാനം കോടതിയിലെ പ്രോസീജേർസ് ശരിയായി കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട്. പല സിനിമകളിലും സാക്ഷിയും പ്രതിയും ഓപ്പോസിറ്റ് നിൽക്കുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത് ശരിക്കും അങ്ങനെയല്ല ജഡ്‌ജിന്റെ നേരെയാണ് നിൽക്കുന്നത്. ഒരുപാട് ലോജിക് ഒക്കെ നോക്കി ചെയ്ത സിനിമയാണ് നേര് അതുകൊണ്ട് ഇതിനൊരു സെറ്റ് ഇടുകയും എങ്ങനെയൊക്കെ ഷൂട്ട് ചെയ്യണമെന്ന് നേരത്ത തീരുമാനിച്ചിരുന്നു. അതിലൊരു തെറ്റ് വരാൻ സാധ്യത ഉണ്ടാകാം പക്ഷെ അങ്ങനെ തെറ്റ് വരുത്താൻ ശ്രമിച്ചിട്ടില്ല. വളരെയധികം സൂക്ഷ്മമായിട്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. കോടതിയിൽ ഒരുപാട് ഡിസിപ്ലിൻ ഉണ്ട്. നമ്മൾ ഡ്രസ്സ് ഇടുന്നത്, നമ്മൾ എഴുന്നേറ്റ് നിൽക്കുമ്പോൾ അതിന്റെ ബട്ടൺ അഴിക്കുന്നത്, അങ്ങോട്ടും ഇങ്ങോട്ടും ക്രോസ്സ് ചെയ്യാൻ പാടില്ല അങ്ങനെ കുറെ ഫോർമാലിറ്റീസ് ഉണ്ട്. സിനിമയുടെ 75 ശതമാനവും കോർട്ട് റൂമിലാണ്. അതിനാൽ കുറച്ച് കൂടുതൽ കെയർ എടുത്താണ് ഈ സിനിമ ചെയ്തിരിക്കുന്നത്.

ചിത്രം ഡിസംബർ 21 ന് ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രംകൂടിയാണിത്. നേര് ഒരു ത്രില്ലറല്ലെന്നും ഒരു സസ്‌പെൻസും ഇല്ലാത്ത ഒരു കോർട്ട് റൂം ഡ്രാമയാണെന്നും ജീത്തു ജോസഫ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരു വക്കീലിന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രിയാമണി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രിയാമണി മലയാളത്തിൽ തിരിച്ചെത്തുന്നത്. ​ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സീക്കിങ് ജസ്റ്റിസ് എന്ന സിനിമയുടെ ടാഗ്‌ലൈൻ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്.

അസോസിയേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ.ഭാസ്‌ക്കരൻ, അമരേഷ് കുമാർ.സംവിധാന സഹായികൾ മാർട്ടിൻ ജോസഫ്, ഗൗതം.കെ.നായർ, അശ്വിൻ സിദ്ധാർത്ഥ് ,സൂരജ് സെബാസ്റ്റ്യൻ, രോഹൻ, സെബാസ്റ്റ്യൻ ജോസ്, ആതിര, ജയ് സർവ്വേഷ്യാ, ഫിനാൻസ് കൺട്രോളർ മനോഹരൻ.കെ.പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജേഴ്‌സ് - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് പ്രണവ് മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. പിആർഓ വാഴൂർ ജോസ്.ഫോട്ടോ ബെന്നറ്റ്.എം.വർഗീസ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT