Film News

'390 കോടി വാരാന്ത്യ കളക്ഷനുമായി ജയിലർ, ഓ മൈ ഗോഡ് 2, ഗദ്ദർ 2' ; 10 വര്‍ഷത്തെ റെക്കോര്‍ഡ് തകർത്ത് തിയറ്ററുകളിലെത്തിയത് 2.10 കോടി ആളുകൾ

തിയറ്റർ ചരിത്രത്തിൽ ഏറ്റവും വലിയ വാരാന്ത്യ കളക്ഷന് സാക്ഷ്യം വഹിച്ച് ഇന്ത്യൻ സിനിമ ലോകം. ഇന്ത്യയിലെ മൾട്ടിപ്ലക്സുകളുടെ പ്രധാന കൂട്ടായ്മയായ മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയും ചേര്‍‌ന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ (ഓഗസ്റ്റ് 11 മുതൽ 13 വരെ) തിയറ്ററുകളിൽ എത്തിയ പ്രേക്ഷകരുടെ എണ്ണം 2.10 കോടിക്ക് മുകളിലാണ്. കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോര്‍ഡ് തകർത്തുകൊണ്ടാണ് 2.10 കോടി ആളുകള്‍ ഈ വാരാന്ത്യത്തിൽ തിയറ്ററുകളിലെത്തിയതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രജനികാന്തിന്റെ ജയിലർ, ചിരഞ്ജീവിയുടെ ഭോലാ ശങ്കർ, സണ്ണി ഡിയോളിന്റെ ഗദ്ദർ 2, അക്ഷയ് കുമാർ നായകനായ ഓ മൈ ഗോഡ് 2 എന്നിവയാണ് ഈ ആഴ്ച തിയറ്ററുകളിലെത്തിയ സിനിമകൾ.

ഇത് കൂടാതെ ഈ നാല് സിനിമകളും ചേർന്ന് നേടിയ വാരാന്ത്യ കലക്‌ഷന്‍ 390 കോടിയില്‍ മുകളിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വാരാന്ത്യത്തില്‍ 390 കോടി എന്നത് ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തിലധികമുള്ള ചരിത്രത്തില്‍ ആദ്യമാണ്. ഇന്ത്യൻ സിനിമാവ്യവസായത്തിന് പുത്തനുണർവ് പകർന്ന മുഴുവൻ സിനിമാപ്രവർത്തകരെയും ഈ സംഘടനകൾ നന്ദി അറിയിച്ചിട്ടുണ്ട്. മികച്ച സിനിമകൾ കാണാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നുവെന്ന് ഇത് വീണ്ടും തെളിയിക്കുന്നു. ഈ വാരാന്ത്യത്തിൽ സിനിമകളും സിനിമാശാലകളും വലിയ രീതിയിൽ തിരിച്ചെത്തിയതായി കാണിക്കുന്നു. ഇത് 2023-ന്റെ ശേഷിക്കുന്ന കാലത്തും തുടരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നെന്ന് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കമൽ ജിയാൻചന്ദാനി പറഞ്ഞു.

ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ രജനികാന്ത് ചിത്രം ജയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം നാല് ദിവസം കൊണ്ട് 300 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ വസന്ത് രവി, വിനായകൻ, രമ്യ കൃഷ്ണൻ എന്നിവർക്കൊപ്പം മോഹൻലാലും ശിവരാജ്‌കുമാറും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സണ്ണി ഡിയോൾ നായകനായ ഗദ്ദർ 2 നാല് ദിവസം കൊണ്ട് 173 കോടി രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. 2001 ൽ പുറത്തിറങ്ങിയ ഗദ്ദർ ഏക് പ്രേം കഥ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. അക്ഷയ് കുമാർ, പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഓ മൈ ഗോഡ് 2 എന്ന ചിത്രം നാല് ദിവസം കൊണ്ട് 54 കോടി രൂപയോളവും നേടി.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT