Film News

വേഗതയേറിയ നൂറ് കോടി നേട്ടവുമായി 2018, പിന്നിട്ടത് പത്ത് ദിവസത്തില്‍

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ '2018 എവരിവണ്‍ ഈസ് എ ഹീറോ' 100 കോടി ക്ലബ്ബിൽ. മികച്ച പ്രേക്ഷക പ്രതികരണവും നേടി മുന്നേറുന്ന ചിത്രം റിലീസ് ചെയ്ത് പത്തു ദിവസത്തിലാണ് 100 കോടി നേടിയത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രം കൂടിയാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. 2018ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്.

2018ന്റെ ബഡ്ജറ്റിനെപ്പറ്റി ആർക്കും അറിയില്ല. അത് പുറത്തുവിടണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. എന്നോട് അമ്പത് കോടി ആയപ്പോഴേ പുറത്തുവിടാമെന്ന് പറഞ്ഞിരുന്നു. പക്ഷെ അൻപതൊക്കെ ഇപ്പൊ ഒരു അട്ട്രാക്ഷൻ ഇല്ലാത്ത ഫിഗർ ആയി മാറി. ഈ സിനിമയുടെ ഒരു ഏറ്റവും വലിയ അട്ട്രാക്ഷൻ എന്ന് പറയുന്നത് ഏറ്റവും വേഗത്തിൽ 100 കോടി നേടി എന്നതാണ്. പത്ത് ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടിയത്.
വേണു കുന്നപ്പിള്ളി

മലയാളത്തില്‍ ആദ്യ നാല് മാസം റിലീസ് ചെയ്ത 75 ചിത്രങ്ങളില്‍ ഒരു ചിത്രം മാത്രമാണ് തിയറ്ററുകളില്‍ വിജയമുണ്ടാക്കിയത് എന്നും തിയറ്ററുകള്‍ ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നതെന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്താണ് 2018 റിലീസ് ചെയ്തത്. ചിത്രത്തിന്റെ വിജയം തിയറ്റര്‍ മേഖലയ്ക്ക് ഉണര്‍വായി.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമന്‍ ചാക്കോയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിന്‍ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റെതാണ് സൗണ്ട് ഡിസൈന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ : മോഹന്‍ദാസ്, ലൈന്‍ പ്രൊഡ്യൂസര്‍ : ഗോപകുമാര്‍ ജികെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടര്‍ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആര്‍ ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് : സിനറ്റ് & ഫസലുള്‍ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്, ഡിസൈന്‍സ് : യെല്ലോടൂത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT