Film Festivals

ഇറ്റലി ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലില്‍ സജിന്‍ ബാബുവിന്റെ ബിരിയാണിക്ക് അവാര്‍ഡ്

THE CUE

റോമില്‍ നടക്കുന്ന ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രം മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടി. ഏഷ്യാറ്റിക് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍ നിന്നാണ് ബിരിയാണി തെരഞ്ഞെടുക്കപ്പെട്ടത്. നെറ്റ് പാക്ക് ജോയിന്റ് പ്രസിഡന്റ് ഫിലിപ് ചെ ചെയര്‍മാനും ശ്രീലങ്കന്‍ സംവിധായകന്‍ അശോക ഹന്ദഗാമ, നിരൂപകന്‍ മാര മാറ്റ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

അസ്തമയം വരെ, അയാള്‍ ശശി എന്നീ സിനിമകള്‍ക്ക് ശേഷം സജിന്‍ സംവിധാനം ചെയ്ത സിനിമയാണ് ബിരിയാണി. തീരദേശത്തെ ഒരു മുസ്ലീം കുടുംബത്തിന്റെ ജീവിതം പ്രമേയമാക്കിയാണ് സിനിമ. ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച് 9ന് സമാപിച്ച ഏഷ്യാറ്റിക് മേളയില്‍ ഒമ്പത് സിനിമകളാണ് മത്സര വിഭാഗത്തില്‍ ഉണ്ടായിരുന്നത്. ബിരിയാണിയുടെ വേള്‍ഡ് പ്രിമിയര്‍ കൂടിയായിരുന്നു ഏഷ്യാറ്റിക് മേളയിലേത്.

ബിരിയാണിയുടെ വേള്‍ഡ് പ്രിമിയര്‍ കൂടിയായിരുന്നു ഏഷ്യാറ്റിക് മേളയിലേത്. യു എ എന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയില്‍ കനി കുസൃതി, ശൈലജ, സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, തോന്നക്കല്‍ ജയചന്ദ്രന്‍, ശ്യാം റെജി തുടങ്ങിയവരാണ് അഭിനേതാക്കള്‍. കാര്‍ത്തിക് മുത്തുകുമാറും ഹരികൃഷ്ണന്‍ ലോഹിതദാസുമാണ് ക്യാമറ. അപ്പു ഭട്ടതിരിയാണ് എഡിറ്റര്‍. ലിയോ ടോം സംഗീത സംവിധാനം, നിധീഷ് ചന്ദ്ര ആചാര്യ ആര്‍ട്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങള്‍ കാരണം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്ന മുസ്ലിം സ്ത്രീയായ ഖദീജയുടെയും ഉമ്മയുടെയും യാത്രയിലൂടെയാണ് ബിരിയാണി കഥ പറയുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രീകരിച്ചത്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT