Film Festivals

NFR കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവൽ, ഉത്‌ഘാടനം നിർവഹിച്ച് മഹേഷ് നാരായണൻ

NFR കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായ സ്ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവൽ ഉത്ഘാടനം ചെയ്ത് സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ. എറണാകുളം ഷേണായ്സ് തിയറ്ററിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. NFR സ്ക്രിപ്റ്റ് പിച്ചിംഗ് മേളയിലൂടെ, ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ സിനിമകളുടെ സ്ക്രിപ്റ്റുകൾ എന്നിവ പരിചയസമ്പന്നരായ സിനിമാസംരഭകരുമായി ചർച്ച ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ സംഘാടകർ ഒരുക്കുന്നത്. സ്വതന്ത്രരായ കലാകാരന്മാരുടെ കാലമാണ് ഇനി വരാൻ പോകുന്നതെന്നും എങ്ങനെ ഒരു കഥ പറഞ്ഞു ഫലിപ്പിക്കാമെന്ന് സ്ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവലിലൂടെ മനസ്സിലാക്കാമെന്നും പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കവേ മഹേഷ് നാരായൺ പറഞ്ഞു. സംവിധായകൻ സിബി മലയിലും നടനും സംവിധായകനുമായ വിനീത് കുമാറും പരിപാടിയിൽ പങ്കെടുത്തു.

നിയൊ ഫിലിം റിപ്പബ്ലിക് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 7 സ്ട്രീമുകളിൽ ഒന്നാണ് സ്ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവൽ. പരിചയസമ്പന്നരായ വ്യവസായ വിദഗ്ധർ, സംവിധായകർ, എഴുത്തുകാർ എന്നിവരിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് മേളയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുക. പിച്ചിംഗ് കഴിവുകൾ മെച്ചപ്പെടുത്തുവാനും , തിരഞ്ഞെടുത്ത ഇൻവെസ്റ്റേഴ്സിലേക്ക് അവരുടെ സ്ക്രിപ്റ്റുകൾ പിച്ച് ചെയ്യുവാനും മേള സഹായിക്കുമെന്ന് ഫെസ്റ്റിവലിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. ഈ പിച്ചുകൾ അടിസ്ഥാനമാക്കി ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ ഫിലിമുകൾ എന്നിവ നിർമ്മിക്കാനുള്ള വഴികളാണ് മേളയിൽ പങ്കെടുക്കുന്നവർക്ക് യാഥാർഥ്യം ആവുന്നത്. ചലച്ചിത്ര നിർമ്മാതാക്കളിലേക്കും സംവിധായകരിലേക്കും ബന്ധപ്പെടാനുള്ള അപൂർവ്വ അവസരം കൂടിയാണ് ഇത്. NFR സ്ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവലിലേക്ക് രെജിസ്ട്രേഷൻ ഓഗസ്റ്റ് 30 വരെ ഫെസ്റ്റിവൽ വെബ്സൈറ്റ് വഴി സ്വീകരിക്കും. അപേക്ഷകരുടെ കഥകൾ https://nfrkochifestival.com/nfr-script-pitching-festival/ എന്ന ലിങ്കിൽ സമർപ്പിക്കുക്കാവുന്നതാണ്.

നടന്നുവരുന്ന എൻഎഫ്ആർ ഗ്ലോബൽ അക്കാദമി അവാർഡ് ജേതാവിന് 10,000 രൂപ ക്യാഷ് അവാർഡ് ശ്രീ സിബി മലയിൽ കൈമാറി. പൂർത്തിയാക്കിയ ഷോർട്ട് ഫിലിമുകൾ, ഡോക്യുമെൻ്ററികൾ, ആനിമേഷൻ ഫിലിമുകൾ എന്നിവയുടെ മത്സരത്തിന് ആഗസ്റ്റ് 15 വരെ അപേക്ഷകൾ സ്വീകരിക്കും. ചലച്ചിത്ര സംവിധായകൻ അരുൺ ബോസാണ് NFR ഗ്ലോബൽ അക്കാദമിയുടെ അവാർഡുകളുടെയും NFR സ്‌ക്രിപ്റ്റ് പിച്ചിംഗ് ഫെസ്റ്റിവലിൻ്റെയും മേൽനോട്ടം വഹിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT