Film Festivals

നവാഗത ചലച്ചിത്ര നിർമ്മാതാക്കൾക്കായി 'ഫിലിം ഇൻക്യൂബ്‌' സംഘടിപ്പിച്ച് NFR കൊച്ചി

ചലച്ചിത്ര നിർമ്മാണരംഗത്തേക്ക് കടന്നുവരുന്ന വ്യക്തികൾക്ക് സിനിമാ വ്യവസായത്തെക്കുറിച്ച് സമഗ്രമായ അറിവ് പകരുക എന്ന ലക്ഷ്യത്തോടെ എൻഎഫ്ആർ 'ഫിലിംഇൻക്യൂബ്' പ്രവർത്തനമാരംഭിച്ചു. നിയോ ഫിലിം സ്‌കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, ആനിമേഷൻ ചിത്രങ്ങളുടെ മേളയായ 'എൻഎഫ്ആർ കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലി'ന്റെ ഭാഗമായാണ് ഫിലിം ഇൻക്യൂബ് എന്ന ആശയം യാഥാർഥ്യമായിരിക്കുന്നത്. സിനിമാ നിർമ്മാണത്തെ സംബന്ധിക്കുന്ന സംശയങ്ങൾക്ക് ഫിലിം ഇൻക്യൂബ്‌ ഉത്തരമാകും.

നിയോ ഫിലിം സ്‌കൂളിന്റെ എക്സിക്യൂട്ടീവ് ചെയർമാനും ഖത്തർ ബിർളാ പബ്ലിക്ക് സ്‌കൂൾ സ്ഥാപക ചെയർമാനുമായ ഡോ. മോഹൻ തോമസ് ഫിലിംഇൻക്യൂബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംവിധായകനും ഫിലിം ഫെസ്റ്റിവൽ ചെയർമാനുമായ സിബി മലയിലാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. "ഷെയിംലസ്' എന്ന വിഖ്യാത ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപ്തി ചൗള, രാജ്യാന്തരതലത്തിലുള്ള ചലച്ചിത്ര നിർമ്മാണത്തിലെ തന്റെ അറിവുകളും അനുഭവങ്ങളും പങ്കുവച്ചു. എൻഎഫ്ആർ ഫിലിം ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് കമ്മറ്റി ചെയർപേഴ്സൺ ഡോ. ബീന ഉണ്ണിക്കൃഷ്ണൻ, ഫെസ്റ്റിവൽ എക്സിക്യൂട്ടീവ് ഡയറക്ടർ ലിയോ തദേവൂസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സിനിമയോടുള്ള താൽപര്യത്തെ അനുയോജ്യമായ ഒരു പ്രൊഫഷനായും ബിസിനസായും എങ്ങനെ മാറ്റിയെടുക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഫിലിംഇൻക്യൂബിന്റെ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ ഓരോ ഫിലിം പ്രോജക്റ്റിനെയും ഒരു ബിസിനസ് മോഡൽ ആയിട്ടാണ് ഫിലിംഇൻക്യൂബിൽ പരിചയപ്പെടുത്തുന്നത്. സിനിമാ നിർമ്മാണം, നിക്ഷേപതന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലന പരിപാടികൾ, അനുഭവസമ്പന്നരായ ചലച്ചിത്ര പ്രവർത്തകരുടെ മാർഗനിർദ്ദേശങ്ങൾ എന്നിവ ഫിലിംഇൻക്യൂബിന്റെ പ്രത്യേകതകളാണ്.

ഷോർട്ട് ഫിലിം പ്രോജക്റ്റുകളിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള നിർമ്മാതാക്കൾക്ക് കലാപരവും വാണിജ്യപരവുമായി മൂല്യമുള്ള തിരക്കഥകൾ ലഭ്യമാക്കുമെന്നുള്ളതാണ് ഫിലിം ഇൻക്യൂബിന്റെ മറ്റൊരു പ്രത്യേകത. സംവിധായകൻ മഹേഷ് നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ച, 'എൻഎഫ്ആർ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലി'ൽ നിന്ന് തെരഞ്ഞെടുക്കപെടുന്ന സ്ക്രിപ്റ്റുകൾ ആയിരിക്കും ആദ്യഘട്ടത്തിൽ നിർമ്മാതാക്കളിൽ എത്തിക്കുക.

മൂന്ന് മാസം നീണ്ടുനിൽക്കുന്ന എൻഎഫ്ആർ കൊച്ചി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒക്ടോബറിൽ കൊച്ചി താജ് വിവാന്തയിൽ വച്ച് നടക്കുന്ന മൂന്ന് ദിവസത്തെ ഗ്രാന്റ് സമ്മിറ്റോടെ സമാപിക്കും. ഫെസ്റ്റിവലിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരൻ നിർവ്വഹിച്ചിരുന്നു. ഫിലിംഇൻക്യൂബിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് +919048955441 എന്ന നമ്പറിൽ ഫിലിം ഫെസ്റ്റിവലിന്റെ ഓഫിസുമായി ബന്ധപ്പെടാം. ഫെസ്റ്റിവലിനെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലും എൻഎഫ്ആർ കൊച്ചി ഫെസ്റ്റിവൽ എന്ന സോഷ്യൽ മീഡിയ പേജിലും ലഭ്യമാണ്.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT