Film Events

ഞെട്ടിച്ചു കളഞ്ഞു, ടൊവിനോ തോമസിനൊപ്പം വി.എസ് രോഹിത്, ഗംഭീര ടീസറുമായി 'കള'

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം 'കള'യുടെ ടീസര്‍ പുറത്തുവന്നു. ടൊവിനോ തോമസിന്റെ ജന്മദിനത്തിലാണ് ടീസര്‍ പുറത്തുവിട്ടത്. സസ്‌പെന്‍സും ത്രില്ലും നിറച്ചാണ് ടീസര്‍. ടൊവിനോ തോമസും നിര്‍മ്മാണ പങ്കാളിയാണ്. ആക്ഷനും വയലന്‍സും നിറഞ്ഞ വിഷ്വല്‍ ട്രീറ്റാണ് ചിത്രമെന്ന സൂചന ട്രെയിലറിലുണ്ട്.

97ല്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രവുമാണ് 'കള'. ആക്ഷന്‍ ചിത്രീകരണത്തിനിടെ ടൊവിനോ തോമസ് ആശുപത്രിയിലായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് സമയത്ത് തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ടൊവിനോ തോമസിനൊപ്പം ലാല്‍,ദിവ്യ പിള്ള,ആരിഷ്, 18ആം പടി ഫെയിം നൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഭാര്യയും, അച്ഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ത്രില്ലര്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും 'കള'

യദു പുഷ്പകരനും, രോഹിത് വി എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. സഹ നിര്‍മ്മാതാക്കള്‍ ടൊവിനോ തോമസ്, രോഹിത് വി എസ്, അഖില്‍ ജോര്‍ജ്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ചാമന്‍ ചാക്കോ, ശബ്ദസംവിധാനം ഡോണ്‍ വിന്‍സെന്റ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ആര്‍ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയകൃഷ്ണ,ആക്ഷന്‍ കൊറിയോഗ്രഫി ഭാസിദ് അല്‍ ഗാസ്സലി, ഇര്‍ഫാന്‍ അമീര്‍, സ്റ്റണ്ട് ഫോണിക്സ് പ്രഭു.

രാജ് ബി ഷെട്ടി ഇനി ത്രില്ലറിൽ, ഒപ്പം അപർണ്ണ ബാലമുരളിയും; രുധിരത്തിന്റെ ടീസർ പുറത്ത്

ആ ഹിറ്റ് ​പാട്ടിന്റെ ഹിന്ദി പതിപ്പ് ആദ്യം പാടിയത് ഞാനാണ്, പക്ഷേ പരാതി വന്നപ്പോൾ‌ മറ്റൊരാളെക്കൊണ്ട് മാറ്റി പാടിച്ചു: കെഎസ് ചിത്ര

’വല്ല്യേട്ടൻ’ സിനിമയിലെ അപൂർവ്വ ലൊക്കേഷൻ ചിത്രങ്ങൾ

പെര്‍ത്തില്‍ ആധികാരിക വിജയം, ന്യൂസിലന്‍ഡില്‍ നിന്നേറ്റ പരുക്കിന് കണക്ക് തീര്‍ത്തത് ഓസീസിനോട്; ഈ വിജയം ബുംറയുടേത്

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്, മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ല; ദിവ്യപ്രഭ അഭിമുഖം

SCROLL FOR NEXT