Film Events

തെറിവിളിക്കുന്ന രജിത് ആര്‍മിയെ പറഞ്ഞ് മനസിലാക്കണമെന്ന് ടിനി ടോം, മോശക്കാരനാക്കിയാല്‍ അവര്‍ സഹിക്കില്ലെന്ന് രജിത്കുമാര്‍

THE CUE

ഏഷ്യാനെറ്റ് ബിഗ് ബോസ്സ് സീസണ്‍ ടുവിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ പെരുകിയ സൈബര്‍ ബുള്ളിയിംഗ് സംഘമായിരുന്നു രജിത് ആര്‍മി. ബിഗ് ബോസ് ഷോയില്‍ രജിത്കുമാറിനെ എതിര്‍ക്കുന്നവര്‍ക്ക് നേരെ വ്യക്തിഹത്യയും സൈബര്‍ അറ്റാക്കും നടത്തുന്ന ഈ സംഘം കൊവിഡ് മുന്‍കരുതല്‍ ലംഘിച്ചതിന് പൊലീസ് നടപടി നേരിട്ടതിന് പിന്നാലെ ഏറെക്കുറെ നിര്‍ജീവമായിരുന്നു.

ബിഗ് ബോസ് ഷോയെ അനുകരിച്ചുള്ള ഏഷ്യാനെറ്റിലെ തന്നെ കോമഡി സ്‌കിറ്റില്‍ ഡോ.രജിത് കുമാറിനെ അധിക്ഷേപിച്ചുവെന്ന് കാട്ടി സിനിമാ താരം ടിനി ടോമിനെതിരെയും ഈ സംഘം സൈബര്‍ ആക്രമണം നടത്തിയിരുന്നു. രജിത് കുമാറിനെ സത്രീ വിരോധിയായും സ്ത്രീ ലമ്പടനായും ചിത്രീകരിച്ചെന്നായിരുന്നു ഇവരുടെ വാദം. തനിക്കെതിരെ രജിത് ആര്‍മി തുടരുന്ന തെറിവിളി അവസാനിപ്പിക്കാന്‍ രജിത് ആര്‍മിയോട് ആവശ്യപ്പെടണമെന്ന് ഡോ.രജിത്കുമാറിനോട് നേരിട്ട് ടിനി ടോം ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് നടത്തിയ വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ എന്ന പ്രോഗ്രാമിലാണ് ടിനി ഈ ആവശ്യം ഉന്നയിച്ചത്.

ഹാസ്യാത്മകമായിട്ടാണെങ്കിലും തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുന്നത് അവര്‍ സഹിക്കില്ലെന്നും, രജിത് ആര്‍മി തന്റെ പട്ടാളക്കാര്‍ അല്ലെന്നുമായിരുന്നു രജിത്കുമാറിന്റെ പ്രതികരണം. അവരോട് അത് പറയണം എന്ന് പറഞ്ഞ ടിനിയോട് എനിക്ക് ദുഖം ഉണ്ട്, എന്റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനിയും പ്രജോദും, ബിജുക്കുട്ടനുമെല്ലാം കൊണ്ടുപോയിട്ടുണ്ട്. പ്രേക്ഷകരാണ് നിങ്ങളുടെ ബലം. എന്റെ പട്ടാളക്കാരല്ല രജിത് ആര്‍മി, രണ്ട് വയസുമുതല്‍ തൊണ്ണൂറുവരെയുള്ള ആളുകള്‍ എന്നെ സ്‌നേഹിക്കുന്നു എന്നറിഞ്ഞതിലാണ് സന്തോഷംയ പ്രോഗ്രാമില്‍ രജിത്കുമാര്‍. ടിനിക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും രജിത് കുമാര്‍.

ശാസ്ത്രത്തെ ഉദ്ധരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയും മോട്ടിവേഷണല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമര്‍ശനങ്ങള്‍ നേരിട്ട് കോളജ് അധ്യാപകനാണ് ഡോ.രജിത് കുമാര്‍. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അധ്യാപകനാണ് ഡോ.രജിത് കുമാര്‍. 2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്കുമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഈ കുട്ടിയെ അധിക്ഷേപിച്ചായിരുന്നു ഡോ. രജിത്കുമാറിന്റെ പ്രതികരണം.

അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലുള്ള ബോധവല്‍ക്കരണ പരിപാടികളില്‍ ഡോ.രജിത്കുമാറിനെ പങ്കെടുപ്പിക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ പിന്നീട് വ്യക്തമാക്കിയിരുന്നു.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT