Film Events

ഇതായിരുന്നു സര്‍പ്രൈസ്, മുരുഗദോസ് അല്ല വിജയ്‌യുടെ 65ാം ചിത്രമൊരുക്കുന്നത് നെല്‍സണ്‍ ദിലീപ് കുമാര്‍

മെഗാ അനൗണ്‍സ്‌മെന്റിനായി ഇന്ന് വൈകുന്നേരം 5 മണി വരെ കാത്തിരിക്കണമെന്ന് സണ്‍ പിക്‌ചേഴ്‌സ് രാവിലെ ട്വീറ്റ് ചെയ്തിരുന്നു. സൂപ്പര്‍താരചിത്രത്തിന്റെ പ്രഖ്യാപനമെന്ന അഭ്യൂഹം വന്നെങ്കിലും ആര്‍ക്കൊപ്പമായിരിക്കും സണ്‍ പുതിയ സിനിമ ഒരുക്കുന്നതെന്ന് വ്യക്തമായിരുന്നില്ല. ദളപതി വിജയ് നായകനായ 65ാം ചിത്രമാണ് സണ്‍ പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചത്. ഏ ആര്‍ മുരുഗദോസിനൊപ്പം വിജയ് ഡബിള്‍ റോളിലെത്തുന്ന സിനിമ ദളപതി 65 ആയി വരുമെന്നായിരുന്നു തുടക്കത്തിലെ വാര്‍ത്തകള്‍. എന്നാല്‍ സണ്‍ പിക്‌ചേഴ്‌സ് ട്വീറ്റ് ചെയ്ത അനൗണ്‍സ്‌മെന്റ് ടീസറില്‍ വിജയ്ക്കും കലാനിധി മാരനുമൊപ്പം സംവിധായകനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് 36കാരനായ നെല്‍സണ്‍ ദിലീപ് കുമാറാണ്. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വിജയ് കളം മാറുന്നുവെന്ന് വ്യക്തമാക്കുന്നതുമാണ് പ്രഖ്യാപനം. നയന്‍താര നായികയായ കോലമാവ് കോകില എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നെല്‍സണ്‍. ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ദളപതി 65.

'ടാര്‍ഗറ്റ് രാജ' എന്നാണ് സിനിമയുടെ പേരെന്ന് സൂചിപ്പിക്കുന്ന പോസ്റ്റര്‍ നേരത്തെ ലീക്ക് ആയിരുന്നു. സിനിമയുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഗാംഗ്സ്റ്റര്‍ ചിത്രമെന്ന് സൂചിപ്പിക്കുന്നതാണ് ടൈറ്റില്‍ ആനിമേഷന്‍. മെഷിന്‍ ഗണ്ണും റേസിംഗ് കാറുകളുമെല്ലാം ടീസറിലുണ്ട്. ഡിസംബര്‍ 31ന് പ്രഖ്യാപിക്കാനിരുന്ന ചിത്രം പോസ്റ്റര്‍ ലീക്കായതിനെ തുടര്‍ന്നാണ് സണ്‍ പിക്‌ചേഴ്‌സ് പെട്ടെന്ന് അനൗണ്‍സ് ചെയ്തതെന്നും സൂചനയുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

കലാനിധി മാരന്‍, വിജയ്, നെല്‍സണ്‍ ദിലീപ് കുമാര്‍

ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ഡോക്ടര്‍ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ആണ് വിജയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. തിയറ്ററുകളില്‍ തന്നെയായിരിക്കും മാസ്റ്റര്‍ റിലീസ് എന്ന് സംവിധായകന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാസ്റ്റര്‍ ഒടിടി റിലീസിന് തയ്യാറെടുക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു.

തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിജയ്-മുരുഗദോസ് കൂട്ടുകെട്ട് തുപ്പാക്കി ടുവിന് വേണ്ടി ഒന്നിക്കാനിരുന്ന ചിത്രം അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് വിജയ് 65 പ്രഖ്യാപനം. തിരക്കഥയില്‍ തൃപ്തനല്ലാത്തതിനാല്‍ വിജയ് മറ്റൊരു സംവിധായകനിലേക്ക് നീങ്ങിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ, പിങ്ക് വില്ല വെബ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

vijay 65movie Thalapathy65 directed by nelson dilpkumar

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT