Film Events

ഷെയ്‌നിനെ വിളിച്ചുവരുത്തി, വിലക്കില്‍ പ്രശ്‌നപരിഹാരത്തിന് അമ്മ

THE CUE

കൊച്ചിയില്‍ നടക്കുന്ന താരസംഘടനായ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് ഷെയിന്‍ നിഗത്തെ വിളിച്ചുവരുത്തി. നിര്‍മ്മാതാക്കളുടെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് നേരിട്ട് ഇടപെടാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തീരുമാനിച്ചിരുന്നു. ഷെയിന്‍ നിഗത്തിനെതിരായ വിലക്ക് മൂന്ന് മാസമായി തുടരുന്ന സാഹചര്യത്തിലാണ് താരസംഘടനയുടെ ഇടപെടല്‍. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനെയും അമ്മ എക്‌സിക്യുട്ടീവിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ കൂടാതെ ഇടവേള ബാബു, മുകേഷ്, അജു വര്‍ഗ്ഗീസ്, സിദ്ദീഖ്, ടിനി ടോം, ഹണി റോസ്, ഇന്ദ്രന്‍സ് എന്നിവരും എക്‌സിക്യൂട്ടിവില്‍ പങ്കെടുക്കുന്നുണ്ട്.

ഷെയിന്‍ നിഗം മൂലം നിര്‍മ്മാതാക്കള്‍ നേരിട്ട നഷ്ടം നികത്തുന്നതിനായി ഒരു കോടി രൂപാ നല്‍കണമെന്ന നിലപാടില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉറച്ചുനില്‍ക്കുന്നതിനെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ ഇടപെടല്‍.

വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നീ സിനിമകളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിട്ടുവീഴ്ചാ നിര്‍ദേശവുമായി ഷെയിന്‍ രംഗത്ത് വന്നിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയും മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നിര്‍ദേശം സ്വീകരിച്ച് ഉല്ലാസം ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു. താരസംഘടന നിര്‍ദേശിച്ചത് പ്രകാരം വെയില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന് ഷെയിന്‍ നിഗം കത്തയച്ചിരുന്നു. താരസംഘടന നിര്‍ദേശിച്ച പ്രകാരം മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നാണ് ഷെയിനിന്റെ നിലപാട്. ഉല്ലാസം എന്ന സിനിമ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നെങ്കിലും വെയില്‍, ഖുര്‍ബാനി എന്നീ സിനിമകളുടെ ഇനിയും ചിത്രീകരിക്കേണ്ടതുണ്ട്. വിലക്ക് തുടരുന്നതിനാല്‍ ഡിസംബര്‍ മുതല്‍ ഷെയിന്‍ പുതിയ സിനിമകളില്‍ അഭിനയിച്ചിട്ടില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT