ജാതിവിവേചനം നടത്തിയ സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് നാടക പ്രവര്‍ത്തകര്‍ മൂന്നാഴ്ചയോളമായി നടത്തുന്ന സമരത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനെതിരെ നടന്‍ സന്തോഷ് കീഴാറ്റൂര്‍. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് തുറന്ന കത്തെഴുതിയാണ് സന്തോഷ് കീഴാറ്റൂര്‍ പ്രതിഷേധം അറിയിച്ചത്. നവോത്ഥാന കേരളം പടുത്തുയര്‍ത്താന്‍ കേരളത്തിലെ നാടകങ്ങളും, നാടകപ്രവര്‍ത്തകരും വിയര്‍പ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണെന്നും സന്തോഷ് ഓര്‍മ്മിപ്പിക്കുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഞങ്ങള്‍ നാടകക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് എവിടെ കിട്ടും നീതി. തിരഞ്ഞെടുപ്പ് വരുമ്പോള്‍ തെരുവു നാടകം കളിക്കാന്‍ വേണ്ടി മാത്രം ഞങ്ങള്‍ നാടകക്കാരെ തേടി വരാതിരിക്കണമെന്നും സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പ്
ബഹുമാന്യനായ കേരള സാംസ്‌കാരിക വകുപ്പ് മന്ത്രി അറിയാന്‍,
സാര്‍,
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങള്‍ നാടകക്കാര്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരില്‍ കേരള സംഗീത നാടക അക്കാദമിയുടെ മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ട് പൊരിവെയില് കൊണ്ടും, മഴ നനഞ്ഞും സര്‍ഗ്ഗാത്മകമായ രീതിയില്‍ സമരം ചെയ്യുകയാണ്.ഈ ദുരിതകാലത്ത് നാടകപ്രവര്‍ത്തകര്‍ സമരമുഖത്ത് ഇറങ്ങുവാനുള്ള കാരണങ്ങളൊക്കെ അങ്ങ് അറിഞ്ഞു കാണുമല്ലൊ. കലാകാരന്മാരെ നിന്ദിക്കുന്ന, അവഹേളിക്കുന്ന ഒരു സെക്രട്ടറിയുടെ ദുര്‍ഭരണത്തിനെതിരെയാണ് സഹികെട്ട് നാടകക്കാര്‍ സമരവുമായി ഇറങ്ങിയിരിക്കുന്നത്.....
നവോത്ഥാന കേരളം പടുത്തുയര്‍ത്താന്‍ കേരളത്തിലെ നാടകങ്ങളും, നാടകപ്രവര്‍ത്തകരും വിയര്‍പ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണ്
#പാട്ടബാക്കി
#നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി
#അടുക്കളയില്‍നിന്ന്അരങ്ങത്തേക്ക്
#നമ്മളൊന്ന്
#കൂട്ടുകൃഷി
#ജ്‌നല്ലമനുശ്യനാവാന്‍നോക്ക്
#ഋതുമതി
മാറ്റത്തിന്റെ വിത്ത് വിതച്ച നാടകങ്ങളുടെ പേരുകള്‍ എഴുതി തീര്‍ക്കാന്‍ എന്റെ മൊബൈലിലെ GB മതിയാവാത്തതു കൊണ്ട് എഴുതുന്നില്ല സാര്‍..
ഒന്ന് പിറകിലോട്ട് തിരിഞ്ഞ് നോക്കിയാല്‍ മതി ....
സാര്‍,
ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയില്‍ ഇരുത്തണോ...
ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഞങ്ങള്‍ നാടകക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ക്ക് എവിടെ കിട്ടും നീതി.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ തെരുവു നാടകം കളിക്കാന്‍ വേണ്ടി മാത്രം ഞങ്ങള്‍ നാടകക്കാരെ തേടി വരാതെ..
ഞങ്ങളെ ചേര്‍ത്ത് പിടിക്കൂ....
എത്രയും പെട്ടെന്ന് സമരമുഖത്തുള്ള നാടകക്കാരുമായി ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു....
എന്ന്
സ്‌നേഹപൂര്‍വ്വം
സന്തോഷ് കീഴാറ്റൂര്‍
വോട്ട് ബാങ്ക് അല്ലാത്ത ഇവരുടെ കൂടെ നിന്നിട്ട് എന്ത് കാര്യം എന്ന തോന്നലാണോ?, ഹരീഷ് പേരടി
ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി നിര്‍ത്തിയ സര്‍ക്കാറിന് എന്തുകൊണ്ടാണ് ആരോപണ വിധേയനായ അക്കാദമി സെക്രട്ടറിയെ മാറ്റി നിര്‍ത്താന്‍ പറ്റാത്തത്?..ഇലക്ഷന്‍ സമയത്ത് തെരുവില്‍ നാടകം കളിക്കാന്‍ കിട്ടുന്ന വോട്ടു ബാങ്ക് അല്ലാത്ത ഇവരുടെ കൂടെ നിന്നിട്ട് എന്ത് കാര്യം എന്ന തോന്നലാണോ?..സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാല്‍ ഇടപ്പെടുന്ന സര്‍ക്കാര്‍ 18 ദിവസമായി അക്കാദമിക്കു മുന്നില്‍ നില്‍ക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാര്‍ സര്‍ക്കാറിന് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതുകൊണ്ടാണോ?...എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി...ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഉണ്ടാക്കാന്‍ കാരണക്കാരായ ഒരു നാടക പാരമ്പര്യത്തിന്റെ ഇങ്ങേതലക്കുള്ള കുട്ടികളാണ് കഴിഞ്ഞ 18 ദിവസമായി മഴയും വെയിലും കൊണ്ട് സംഗീത നാടക അക്കാദമിക്കു മുന്നില്‍ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്നത്...മാറാത്ത ഏക കാര്യം മാറ്റം മാത്രമേയുള്ളൂ എന്ന ഉത്തമ ബോദ്ധ്യത്തോടെ ...