Film Events

സനല്‍കുമാര്‍ ശശിധരന്റെ മഞ്ജു വാര്യര്‍ ചിത്രം 'കയറ്റം' ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍

എസ്. ദുര്‍ഗ്ഗക്കും ചോലക്കും ശേഷം,സനല്‍കുമാര്‍ ശശിധരന്‍ മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത 'കയറ്റം' (A'HR),ഒക്ടോബര്‍ ഏഴ് മുതല്‍ നടക്കുന്ന 25-ാംമത് ബുസാന്‍ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ' കയറ്റം' ചിത്രത്തിന്റെ തിരക്കഥ രചന,എഡിറ്റിംങ്,സൗണ്ട് ഡിസൈന്‍ എന്നിവയും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്നെ നിര്‍വ്വഹിക്കുന്നു.

ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

ചന്ദ്രു സെല്‍വരാജ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.

കയറ്റം എന്ന ചിത്രത്തിനു വേണ്ടി തയാറാക്കിയ അഹര്‍സംസ എന്ന ഭാഷയാണ് മറ്റൊരു പ്രത്യേകത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ 'അഹര്‍' ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍. അഹര്‍ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന സിനിമയുടെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്,നിവ് ആര്‍ട്ട് മൂവീസ്, എന്നി ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയന്‍ ട്രെക്കിംഗ് സൈറ്റുകളില്‍ ഓണ്‍ ദി സ്‌പോട്ട് ഇംപ്രൊവൈസേഷന്‍ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നത് ഒരു സവിശേഷതയാണ്.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേര്‍സ്-ബിനീഷ് ചന്ദ്രന്‍,ബിനു ജി നായര്‍,പ്രൊഡക്ഷന്‍ ഡിസൈന്‍ ആന്റ് പബ്ലിസിറ്റി-ദിലീപ് ദാസ്,സൗണ്ട് റെക്കോഡിംങ്-നിവേദ് മോഹന്‍ദാസ്,കളറിസ്റ്റ്-ലിജു പ്രഭാകര്‍,സ്റ്റില്‍സ്-ഫിറോഷ് കെ ജയേഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിജു ആന്റണി,സ്റ്റുഡിയോ-രംഗ് റെയ്‌സ് ആന്റ് കാഴ്ച ക്രീയേറ്റീവ് സ്യൂട്ട്,പോസ്റ്റ് പ്രൊഡക്ഷന്‍ അസോസിയേറ്റ്-ചാന്ദിനി ദേവി, ലോക്കേഷന്‍ മാനേജര്‍-സംവിദ് ആനന്ദ്,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT