Film Events

രണ്ടാമൂഴം കേസ് ഒത്തുതീര്‍പ്പിലേക്ക് ; എംടിയും ശ്രീകുമാറും കേസുകള്‍ പിന്‍വലിക്കും

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പിലേക്ക്. സംവിധായകന്‍ ശ്രീകുമാര്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി. ഇതുപ്രകാരം തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് തിരിച്ചുനല്‍കും. അഡ്വാന്‍സ് തുക എം.ടിയും മടക്കി നല്‍കും. ഇതുസംബന്ധിച്ച് സുപ്രീം കോടതിയിലും കോഴിക്കോട് ജില്ലാ കോടതിയിലുമുള്ള കേസുകള്‍ ഇരുകൂട്ടരും പിന്‍വലിക്കും. കഥയുടെയും തിരക്കഥയുടെയും പൂര്‍ണ അവകാശം എംടിക്ക് തന്നെയാണെന്ന് സമ്മതിച്ചാണ് തിരക്കഥ തിരികെ നല്‍കുന്നത്. ശ്രീകുമാര്‍ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാന്‍ പാടില്ല. എന്നാല്‍ മഹാഭാരതത്തെ ആസ്പദമാക്കി സിനിമയൊരുക്കാം. പക്ഷേ ഭീമന്‍ കേന്ദ്ര കഥാപാത്രമാകാന്‍ പാടില്ലെന്നുമാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ.

തിങ്കളാഴ്ച സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഒത്തുതീര്‍പ്പ്. ഒത്തുതീര്‍പ്പിലെത്തിയെന്ന് ഇരുവിഭാഗവും കോടതിയെ അറിയിക്കും. എംടിയോട് എന്നും ബഹുമാനമാണെന്നും അദ്ദേഹത്തിന് ആശ്വാസം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു വിഎ ശ്രീകുമാറിന്റെ പ്രതികരണം. തിരക്കഥ കൈമാറി മൂന്ന് വര്‍ഷത്തിനികം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു എംടിയും വിഎ ശ്രീകുമാറുമായുള്ള ധാരണ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2014 ലായിരുന്നു കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ നാല് വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് എംടി, സംവിധായകനും നിര്‍മ്മാണ കമ്പനിക്കുമെതിരെ കോടതിയെ സമീപിച്ചത്. മധ്യസ്ഥ ശ്രമങ്ങള്‍ നടന്നെങ്കിലും എംടി അനുനയത്തിന് തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വിഎ ശ്രീകുമാര്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിക്കുകയായിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT