Film Events

കണ്ടതില്‍ വെച്ചേറ്റവും വലിയ ഫെമിനിസ്റ്റ് എന്ന് തപ്‌സീ പന്നു, സാന്നിധ്യത്തില്‍ ഏപ്പോഴും പൂര്‍ണ സുരക്ഷിതത്വമെന്ന് രാധിക ആപ്‌തേ

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപിന് പിന്‍തുണയുമായി നടിമാരായ ത്പ്‌സീ പന്നുവും രാധിക ആപ്‌തേയും. താന്‍ കണ്ടതില്‍ വെച്ചേറ്റവും വലിയ ഫെമിനിസ്റ്റാണ് അനുരാഗ് കശ്യപെന്ന് തപ്‌സീ പന്നു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിങ്ങള്‍ സൃഷ്ടിക്കുന്ന ലോകത്ത് സ്ത്രീകള്‍ എത്ര ശക്തരും പ്രാധാന്യമര്‍ഹിക്കുന്നവരുമാണെന്ന് കാണിക്കുന്ന മറ്റൊരു കലാസൃഷ്ടിയുടെ സെറ്റില്‍വെച്ച് വൈകാതെ കാണാമെന്നും നടി കുറിച്ചു.

അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ദുരുപയോഗിച്ചെന്ന്‌ നടി പായല്‍ ഘോഷ് ആരോപണമുന്നയിച്ചിരുന്നു. നടിയുടെ വാദങ്ങള്‍ തള്ളിയ അനുരാഗ് കശ്യപ്, തന്നെ നിശ്ശബ്ദനാക്കാനുളള ശ്രമങ്ങള്‍ ഏറെക്കാലമായി തുടരുകയാണെന്നും വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ നീക്കങ്ങളിലേയ്ക്ക് സ്ത്രീകള്‍ ഉള്‍പ്പടെ പലരേയും വലിച്ചിഴക്കുകയാണ്, ഇപ്പോള്‍ ഉയരുന്ന ലൈംഗിക ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അനുരാഗ് കശ്യപിന് പിന്‍തുണയുമായി പ്രമുഖ നടിമാര്‍ തന്നെ രംഗത്തെത്തിയത്.

അനുരാഗ് കശ്യപിന്റെ സാന്നിധ്യത്തില്‍ പൂര്‍ണ സുരക്ഷിതത്വമാണ് അനുഭവപ്പെടാറെന്ന് നടി രാധിക ആപ്‌തേ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തുല്യതയോടെയാണ് എന്നും പരിഗണിച്ചിട്ടുള്ളത്. സ്‌നേഹവും പരസ്പര ബഹുമാനവുമാണ്‌ തങ്ങള്‍ക്കിടയിലുള്ളത്.ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അനുരാഗ് കശ്യപ്. പ്രചോദനമായ, എപ്പോഴും പിന്‍തുണ നല്‍കുന്ന വ്യക്തിത്വമാണ്. എന്നും തന്റെ വിശ്വസ്ത സുഹൃത്തായിരിക്കുമെന്നും രാധിക അനുരാഗിനുള്ള സന്ദേശമായി എഴുതി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടി പായല്‍ ഘോഷ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ചത്. 2014ല്‍ ആയിരുന്നു സംഭവമെന്നും ഇപ്പോള്‍ തന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്നും നടി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് ട്വീറ്റും ചെയ്തു. ഇതോടെ, കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് കങ്കണ രംഗത്തെത്തി. പായല്‍ ഘോഷിന് പിന്തുണ നല്‍കിക്കൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT