മോഹന്‍ലാല്‍ നായകനായ മരക്കാര്‍, അറബിക്കടലിന്റെ സിഹം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാനാകുമോ എന്നാണ് ആലോചിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ചിലപ്പോള്‍ റിലീസ് അടുത്ത വര്‍ഷത്തേക്ക് മാറാമെന്നും പ്രിയദര്‍ശന്‍. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ മരക്കാര്‍-അറബിക്കടലിന്റെ സിംഹം ചൈനീസ് പതിപ്പ് ഉള്‍പ്പെടെ നാല് ഭാഷകളിലായി 5000 സക്രീനില്‍ റിലീസ് ചെയ്യാനായിരുന്നു ആലോചിച്ചിരുന്നത്. മാര്‍ച്ച് 26ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവച്ചിരുന്നത്. 100 കോടി മുതല്‍ മുടക്കിലാണ് ചിത്രം.
ദ ന്യൂസ് മിനുട്ട് അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മരക്കാറിനെ കുറിച്ച് സംസാരിച്ചത്. ആളുകള്‍ സിനിമ ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലെത്തുകയുമാണ് പ്രധാനമെന്നും പ്രിയദര്‍ശന്‍.
പ്രിയദര്‍ശന്‍ പറഞ്ഞത്
മരക്കാര്‍ റിലീസിനെക്കുറിച്ചൊക്കെ സംസാരിക്കേണ്ട ഘട്ടമാണോ ഇതെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഘട്ടത്തില്‍ പ്രാധാന്യം കല്‍പ്പിക്കേണ്ട ഒരുപാട് മറ്റ് കാര്യങ്ങളുണ്ട്. എല്ലാം സാധാരണ അവസ്ഥയിലെത്താന്‍ നമ്മള്‍ കാത്തിരിക്കണം. ഈ ഘട്ടത്തില്‍ തിരക്കിട്ട് റിലീസിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. ലോകം പഴയത് പോലെ ആവുകയും ആളുകള്‍ സിനിമ ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലെത്തുകയുമാണ് പ്രധാനം. ഡിസംബറില്‍ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക്.
മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമ, മോഹന്‍ലാല്‍ പറഞ്ഞത്
കുഞ്ഞാലിമരക്കാര്‍ എനിക്ക് സ്‌കൂളില്‍ ഒക്കെ പഠിച്ച ഓര്‍മ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. വിഎഫ്എക്‌സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. മരക്കാര്‍ ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച സിനിമയാണ്, അത്രയും വലിയൊരു സിനിമയാണ്, തമാശ ചിത്രമല്ല, മൂന്ന് മണിക്കൂര്‍ ഉള്ള ഇമോഷണല്‍ സിനിമയാണ്. നമ്മള്‍ കണ്ടും കേട്ടുമറിഞ്ഞ കുഞ്ഞാലിമരക്കാരെ കുറിച്ചുള്ള അറിവുകളും പിന്നെ കുറച്ച് ഭാവനകളും. സിനിമയില്‍ ഒരു സംവിധായകന് ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള ഭാവനകളും. വലിയൊരു കാന്‍വാസില്‍ ഞങ്ങള്‍ ചെയ്ത സിനിമയാണ്. ആ സിനിമ കുറച്ച് റിയലിസ്റ്റിക് സിനിമയാണ്. പ്രധാനമായും അതിലെ യുദ്ധങ്ങള്‍. കാണുമ്പോള്‍ സത്യസന്ധമെന്ന തോന്നുന്നത്.
ഒരു വര്‍ഷമൊക്കെ ഷൂട്ട് ചെയ്യേണ്ടത് 100 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആ സിനിമ ഇന്ത്യന്‍ നേവിക്ക് ആണ് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ ഒരു പക്ഷേ ആദ്യത്തെ നേവല്‍ കമാന്‍ഡര്‍ ആയിരുന്നു കുഞ്ഞാലിമരക്കാര്‍. തീര്‍ച്ചയായും ദേശസ്‌നേഹം എന്ന് പറയുന്ന പാട്രിയോട്ടിസം ആ സിനിമയില്‍ കാണാം. ഒരു പക്ഷേ ചരിത്രത്തില്‍ നിന്ന് കുറച്ചൊക്കെ മാറി സഞ്ചരിച്ചിട്ടുണ്ടാകാം. കുഞ്ഞാലിമരക്കാര്‍ ലയണ്‍ ഓഫ് ദ അറേബ്യന്‍ സീ ആയി മാറട്ടേ.
മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍.
നാല് ഭാഷകളിലായി പുറത്തുവരുന്ന സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ ഇന്റര്‍വ്യൂ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിനൊപ്പം മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മാണം. വിഎഫ്എക്സിന് പ്രാധാന്യം നല്‍കിയിരിക്കുന്ന സിനിമ പ്രധാനമായും ചിത്രീകരിച്ചത് സാബു സിറില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റുകളിലാണ്. തിരു ഛായാഗ്രഹണവും റോണി റാഫേല്‍ സംഗീത സംവിധാനവും രാഹുല്‍ രാജ് പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.
സിനിമ ചരിത്രത്തെ പൂര്‍ണമായി ആശ്രയിച്ചതാവില്ലെന്നും എന്റര്‍ടെയിനറായിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ ഇന്റര്‍വ്യൂ സീരീസ് ആയ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയെക്കുറിച്ച് വിശദീകരിക്കുന്നത്.
ചൈനീസ് പേരിലാണ് മരക്കാര്‍-അറബിക്കടലിന്റെ സിഹം ചൈനാ ബോക്‌സ് ഓഫീസില്‍ റിലീസ് ചെയ്യുന്നത്. ചൈനയില്‍ എഴുപതിനായിരത്തിന് മുകളിലുള്ള സ്‌ക്രീനുകളിലെ പ്രദര്‍ശന സാധ്യത പരിഗണിച്ച് കൂടുതല്‍ ബോളിവുഡ് ചിത്രങ്ങള്‍ ചൈനീസ് നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിച്ച് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് മലയാളത്തില്‍ നിന്ന് മരക്കാറും ബറോസും ചൈനീസ് വിപണിയിലേക്ക് പ്രവേശിക്കുന്നത്. ഗള്‍ഫ് മേഖലയിലെ വമ്പന്‍മാരായ ഫാര്‍സ് ഫിലിംസാണ് പ്രിയദര്‍ശന്‍ സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയത്. സിനിമയുടെ ഓവര്‍സീസ് റൈറ്റ്സ് അഹമ്മദ് കോച്ലിന്‍ നേതൃത്വം നല്‍കുന്ന ഫാര്‍സിന് നല്‍കിയതായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും അറിയിച്ചിരുന്നു
മരക്കാറിനെക്കുറിച്ച് പ്രിയദര്‍ശന്‍, വീഡിയോ കാണാം