Film Events

തിയറ്റര്‍ അടക്കേണ്ടിവരുമോ എന്ന് ഭയന്നപ്പോള്‍ കിട്ടിയ പുതുജീവന്‍, ഓപ്പറേഷന്‍ ജാവ ടീമിനോട് കട്ടപ്പനയിലെ തിയറ്റര്‍ ജീവനക്കാര്‍

താരങ്ങളില്ലാതെയെത്തി വന്‍വിജയമായി മാറിയ ഓപ്പറേഷന്‍ ജാവ ടീമിനെ അഭിനന്ദിച്ച് കട്ടപ്പനയിലെ തിയറ്റര്‍ ജീവനക്കാര്‍. ഇടുക്കി കട്ടപ്പന സന്തോഷ് സിനിമാസ് ജീവനക്കാരാണ് ഓപ്പറേഷന്‍ ജാവ 75 ദിവസം പിന്നിടുമ്പോള്‍ 50 ദിവസം തങ്ങളുടെ തിയറ്ററില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ആഹ്ലാദം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ അറിയിച്ചത്.

കട്ടപ്പന പോലെ മലയോര പട്ടണത്തില്‍ കൊവിഡ് പ്രതിസന്ധിക്കാലത്ത് ഒരു സിനിമ 50 ദിവസം പിന്നിടുക എന്നത് സന്തോഷത്തിന്റെ അങ്ങേയറ്റമാണെന്ന് തിയറ്റര്‍ ജീവനക്കാര്‍. മാസ്റ്റര്‍ റിലീസിന് ശേഷം തിയറ്റര്‍ അടച്ചിടേണ്ടിവരുമോ എന്ന് ഭയന്നപ്പോഴാണ് ഓപ്പറേഷന്‍ ജാവ കിട്ടിയതെന്നും ജീവനക്കാര്‍. ജാവ തങ്ങള്‍ക്ക് നല്‍കിയ പുതുജീവന്‍ ചെറുതല്ലെന്നും ജീവനക്കാര്‍.

ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് ,വിനായകന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

തീയറ്റർ ജീവനക്കാർക്ക് സഹായവുമായി ഓപ്പറേഷൻ ജീവ ടീം

കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയ തീയറ്റർ ജീവനക്കാർക്ക് കളക്ഷന്റെ ഒരു വിഹിതം നൽകിയാണ് സിനിമയുടെ അണിയറ പ്രവർത്തകർ സഹായിക്കുന്നത്. മൂന്നു ദിവസത്തെ മോർണിംഗ് ഷോയിലെ കളക്ഷനാണ് നൽകുന്നത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT