Film Events

ആ ദിവസം മരണം വരെ സ്‌പെഷ്യല്‍, ജോര്‍ദ്ദനില്‍ നിന്ന് ലൂസിഫര്‍ വാര്‍ഷികത്തെക്കുറിച്ച് പൃഥ്വിരാജ് 

THE CUE

പൃഥ്വിരാജ് സുകുമാരന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫര്‍ മലയാളത്തില്‍ 200 കോടി പിന്നിട്ട ആദ്യ ചിത്രമാണ്. 2019ലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പിറന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജീവിതത്തിലെ മറക്കാനാകാത്ത ദിനമാണ് അതെന്ന് ഓര്‍ക്കുകയാണ് പൃഥ്വിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനായി ജോര്‍ദ്ദനിലാണ് പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ എറണാകുളം കവിതാ തിയറ്ററില്‍ മോഹന്‍ലാല്‍ ഒപ്പം വന്നതും, സിനിമയുടെ റിലീസ് ദിനവും മരിക്കുവോളം മറക്കാനാകില്ലെന്ന് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാഠിന്യമേറിയ ഘട്ടത്തിലാണെങ്കിലും എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാന്‍ 2021ല്‍ ചിത്രീകരണം തുടങ്ങുമെന്ന് മോഹന്‍ലാലും പൃഥ്വിരാജും പ്രഖ്യാപിച്ചിരുന്നു.

ലൂസിഫര്‍ റിലീസ് ദിനത്തെക്കുറിച്ച് പൃഥ്വിരാജ്

കഴിഞ്ഞ വര്‍ഷം ഇതേ സമയം, ലൂസിഫര്‍ എല്ലാ പ്ലാറ്റ്‌ഫോമിലും അപ്‌ലോഡ് ചെയ്തതിന് ശേഷം എല്ലാം ഓക്കെ ആയെന്ന് ഉറപ്പുവരുത്തി നില്‍ക്കുകയായിരുന്നു. രാവും പകലും നീണ്ട മൂന്ന് മാസത്തെ പോസ്റ്റ് പ്രൊഡക്ഷന്റെ വിരാമമായിരുന്നു ആ ദിവസം. എന്റെ ഛായാഗ്രാഹകന്‍, ഡയറക്ഷന്‍ ടീം, എഡിറ്റ്, സൗണ്ട്, ഡിഐ, വിഎഫ്എക്‌സ് ടീം എന്നിവരുടെ പരിപൂര്‍ണ പിന്തുണയില്ലാതെ ലൂസിഫര്‍ സാധ്യമാകുമായിരുന്നില്ല. ഒരു വര്‍ഷത്തിനിപ്പുറം ലോകം ഒരു പാട് മാറിയിരിക്കുന്നു. ഞാന്‍ തന്നെ 30 കിലോ കുറഞ്ഞിരിക്കുന്ന സമയം. കാഠിന്യമേറിയ സമയമാണ്. ഓര്‍മ്മകള്‍ നല്‍കുന്ന പ്രചോദനം ഈ വേളയില്‍ മറ്റെന്തിലും പ്രധാനമാണ്.

അടുത്ത ദിവസം ഉറക്കമുണര്‍ന്ന് ഞാനും സുപ്രിയയും എറണാകുളം കവിതാ തിയറ്ററില്‍ എന്റെ അരങ്ങേറ്റ സംവിധാന സംരംഭമായ ലൂസിഫറിന്റെ ആദ്യ ഷോ കാണാനെത്തി. നിറഞ്ഞുകവിഞ്ഞ ആള്‍ക്കൂട്ടത്തിലൊരാളായി ലാലേട്ടന്‍ എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് സമ്മാനിച്ചു. സിനിമയില്‍ ഇനിയുമൊരു പാട് ദൂരം മുന്നോട്ടുണ്ടെങ്കിലും മാര്‍ച്ച് 28 എനിക്ക് മരണം വരെ സവിശേഷതകള്‍ നിറഞ്ഞ ദിനമാണ്. എല്ലാവരും സുരക്ഷിതരായിരിക്കൂ.

ജോര്‍ദ്ദനില്‍ വാദി അറം മരുഭൂമിയില്‍ കോവിഡ് ലോക്ക് ഡൗണില്‍ കുടുങ്ങിയ പൃഥ്വിരാജിനെയും ബ്ലെസിയെയും സംഘത്തെയും വിദേശ കാര്യമന്ത്രാലയം ഇടപെട്ട് സുരക്ഷിതരാക്കിയിരുന്നു. ഏപ്രില്‍ 10 വരെ ജോര്‍ദ്ദനില്‍ സിനിമ ചിത്രീകരിക്കാനാണ് ബ്ലെസിയുടെ ആലോചന.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT