Film Events

ഇന്റര്‍നാഷനല്‍ ഫിലിം സെലക്ഷന്‍ കമ്മിറ്റിയംഗത്തിന്റെ ചിത്രവും ഇന്ത്യന്‍ പനോരമയില്‍, ഗോകുലം ഗോപാലന്‍ നായകനായ നേതാജിയെ ചൊല്ലി വിവാദം 

THE CUE

ഗോവയില്‍ നടക്കുന്ന ഇന്ത്യാ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലെ ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ അന്താരാഷ്ട്ര സിനിമകളുടെ സെലക്ഷന്‍ ജൂറിയുടെ സിനിമ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്‍ നായകനായ ‘നേതാജി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിജീഷ് മണി ഇതേ മേളയില്‍ അന്താരാഷ്ട്ര സിനിമകള്‍ തെരഞ്ഞെടുത്ത പ്രിവ്യൂ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്ന് തെരഞ്ഞെടുത്ത 29 സിനിമകളിലൊന്നാണ് ഇരുള ഭാഷയില്‍ പൂര്‍ത്തിയാക്കിയ നേതാജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം പ്രമേയമാക്കിയാണ് സിനിമ.

ഗോവാ മേളയിലേക്ക് അന്താരാഷ്ട്ര സിനിമകള്‍ സെലക്ട് ചെയ്യുന്ന പാനലിലാണ് താന്‍ ഉണ്ടായിരുന്നതെന്നും അതിനാല്‍ പനോരമയില്‍ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ലെന്നും വിജീഷ് മണി ദ ക്യുവിനോട് പ്രതികരിച്ചു.

ഇഫി ഗോവയിലെ ഇന്റര്‍നാഷനല്‍ ഫിലിംസ് സെലക്ട് ചെയ്യുന്ന കമ്മിറ്റിയിലാണ് ഞാന്‍ അംഗമായിരുന്നത്. ഇന്ത്യന്‍ പനോരമയില്‍ മലയാളിയായിട്ട് പ്രിയദര്‍ശന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ രണ്ട് മാസം മുമ്പാണ് പ്രിവ്യൂ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. അതിനെ ജൂറി എന്നൊന്നും പറയാന്‍ പറ്റില്ല. രണ്ട് പ്രാവശ്യം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഒക്കെ ഉണ്ടായിരുന്നത് കൊണ്ടാവും എന്നെ ഉള്‍പ്പെടുത്തിയത്. എന്റെ സിനിമ നേതാജി പ്രത്യേക വിഭാഗമെന്ന പരിഗണനയിലാകും ഉള്‍പ്പെടുത്തിയത്. ആദിവാസി ഭാഷയില്‍ ഉള്ള സിനിമയാണല്ലോ. ഒന്നാമത് ഞാന്‍ അല്ല സിനിമ അയച്ചത്, പ്രൊഡ്യൂസര്‍ ആണല്ലോ സിനിമ അയക്കുന്നത്. ഞാന്‍ ഇന്ത്യന്‍ പനോരമാ ജൂറിയില്‍ ഉണ്ടെങ്കില്‍ അല്ലേ പ്രശ്‌നമുള്ളൂ. 
വിജീഷ് മണി, സംവിധായകന്‍,നിര്‍മ്മാതാവ് 

അട്ടപ്പാടിയിലെ ആദിവാസി ഭാഷയില്‍ പ്രധാനപ്പെട്ട ഇരുളയിലാണ് ഈ സിനിമ. ഈ ഭാഷയില്‍ നിര്‍മ്മിച്ച ആദ്യ സിനിമയുമാണ് നേതാജി. ഇതേതുടര്‍ന്ന് സിനിമ ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. മോഹന്‍ലാല്‍ നായകനായ ഭഗവാന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവായാണ് വിജീഷ് മണി സിനിമയിലെത്തുന്നത്. പേടിത്തൊണ്ടന്‍, താമര എന്നീ സിനിമകള്‍ നിര്‍മ്മിച്ചു. വിജീഷ് മണി സംവിധാനം ചെയ്ത വിശ്വഗുരു ഗിന്നസ് ബുക്കില്‍ ഇടം കണ്ടെത്തിയിരുന്നു. സംസ്‌കൃത ഭാഷയിലുള്ള നമോ ആണ് വിജീഷ് മണി അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമ

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT