Film Events

സ്റ്റീഫന്റെ കഥ ഇവിടെയും തീരില്ല?, എമ്പുരാനെക്കുറിച്ച് മുരളി ഗോപി

THE CUE

ലൂസിഫര്‍ മൂന്ന് ഭാഗങ്ങളിലായിരിക്കുമെന്ന് സൂചന നല്‍കി മുരളി ഗോപി. എപ്പിസോഡിക് സ്വഭാവത്തില്‍ സിനിമയെക്കാള്‍ വെബ് സീരീസിന് അനുയോജ്യമായ രീതിയിലാണ് ലൂസിഫര്‍ ആലോചിച്ചിരുന്നത്. സിനിമയാക്കാമെന്ന തീരുമാനത്തില്‍ എത്തിയപ്പോഴും ട്രിലജി എന്ന നിലയ്ക്കാണ് ആലോചിച്ചതെന്ന് മുരളി ഗോപി. ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാന് പുറമേ മൂന്നാം ഭാഗവും ഉണ്ടാകുമെന്ന സൂചനയാണ് തിരക്കഥാകൃത്ത് നല്‍കുന്നത്.

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ 200 കോടി ബോക്‌സ് ഓഫീസില്‍ നേടിയ മലയാളത്തിലെ ആദ്യ സിനിമയുമാണ്. ലൂസിഫര്‍ രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് ചിത്രീകരിക്കുന്നത്. സിനിമയുടെ തിരക്കഥാ രചനയിലാണ് മുരളി ഗോപി. ലൂസിഫറിനെക്കാള്‍ ഉയര്‍ന്ന ബജറ്റിലാണ് എമ്പുരാന്‍.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാം എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് രണ്ടാം ഭാഗം. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം. ലൂസിഫറിന് തുടര്‍ച്ചയുണ്ടാകുമെന്ന് ആദ്യ ഭാഗത്തില്‍ തന്നെ സൂചന നല്‍കിയിരുന്നുവെന്ന് മുരളി ഗോപി. എമ്പുരാന്‍ കഥയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ മുരളി ഗോപി തയ്യാറായിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യ അഭിമുഖത്തിലാണ് മുരളി ഗോപി എമ്പുരാനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

എമ്പുരാന്‍ ലൂസിഫറിനെക്കാള്‍ ഗൗരവമുള്ള സിനിമ

എമ്പുരാന്‍ ലൂസിഫറിനെക്കാള്‍ ഗൗരവമുള്ള സിനിമയായിരിക്കുമെന്ന് പൃഥ്വിരാജ് സുകുമാരന്‍. എമ്പുരാന്‍ കൈകാര്യം ചെയ്യുന്ന വിഷയം കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചാണ് പറയുന്നത്, സാമൂഹികമായും രാഷ്ട്രീയമായും ഗൗരവമുണ്ടാകും. ലൂസിഫര്‍ പോലെ തന്നെ മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ലക്ഷ്യമാക്കിയാണ് എമ്പുരാന്‍ ഒരുക്കുന്നതെന്നും പൃഥ്വിരാജ് സുകുമാരന്‍ ദ ക്യു ഷോ ടൈം അഭിമുഖത്തില്‍ പറഞ്ഞു.

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമ എടുക്കാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, അത്തരം സിനിമകളും ചുരുക്കമായിരിക്കും. കൃത്യമായും ഒരു ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരിക്കണം എന്ന നിര്‍ബന്ധത്തിലാണ് ലൂസിഫറിലെ ഓരോ രംഗവും ചിത്രീകരണ രീതിയും കാരക്ടറൈസേഷനുമെല്ലാം ചെയ്യുന്നത്. മലയാളത്തിലെ വലിയൊരു വിജയഗാഥ ആവണം ലൂസിഫര്‍ എന്നാണ് എപ്പോഴും ചിന്തിച്ചത്, അല്ലാതെ അടുത്ത വര്‍ഷം മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് എന്ന് ചിന്തിച്ചിട്ടേയില്ല. തിയറ്ററില്‍ ഓരോ സീനിലും എങ്ങനെ പ്രതികരണം ഉണ്ടാകണം എന്ന് മുന്നേ ആലോചിച്ചാണ് ലൂസിഫര്‍ ചെയ്തിരിക്കുന്നത്
പൃഥ്വിരാജ് സുകുമാരന്‍

എമ്പുരാന്‍ ചെയ്തത് കൊണ്ട് എന്റെ സംവിധാന മികവിനെക്കുറിച്ച് ആരെങ്കിലും പ്രശംസിച്ച് പറയുമെന്ന് ഒരു പ്രതീക്ഷയുമില്ല. ഒരു പാട് ദിവസം തിയറ്ററുകളില്‍ ഓടി ആള്‍ക്കാര്‍ ഹാപ്പിയാകുന്ന സിനിമയ്ക്കാണ് ശ്രമിക്കുന്നത്. ലൂസിഫര്‍ ഇറങ്ങിയതിന് ശേഷമല്ല എമ്പുരാന്‍ ആലോചിച്ചത്, ലൂസിഫര്‍ കണ്ടാല്‍ ആ സിനിമയുടെ സീക്വല്‍ ഉണ്ടാകുമെന്ന് സൂചന കിട്ടും.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT