ലോകസിനിമയുടെ പ്രചരണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഫിലിം ക്യുറേറ്റിങ്ങ് സ്ട്രീമിങ്ങ് സര്‍വീസായ ‘മുബി’ (MUBI) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. പ്രതിമാസം 199 രൂപ മാസവാടകയിലാണ് സര്‍വീസ് ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം മാസവാടക വര്‍ധിക്കും.
ലോകക്ലാസിക്കുകള്‍ക്ക് പ്രത്യേക ഇടം കൊടുക്കുന്ന സര്‍വീസില്‍ ഇന്ത്യല്‍ ചിത്രങ്ങള്‍ പ്രത്യേക വിഭാഗമുണ്ടായിരിക്കും, ശ്യാം ബെനെഗലിന്റെ ‘മേക്കിങ്ങ് ഓഫ് മഹാത്മ’, (1966)സുധീര്‍ മിശ്രയുടെ ‘ധാരാവി’ (1991), മൃണാല്‍ സെന്നിന്റെ ‘ഏക് ദിന്‍ അചാനക്’ (1988), ഗുരു ദത്തിന്റെ ‘പ്യാസ’(1957) മണി കൗളിന്റെ ‘ഉസ്‌കി റൊട്ടി’(1970), അനുപ് സിങ്ങിന്റെ ‘ക്വിസ’(2015), മിരാ നായരുടെ ‘സലാം ബോംബെ’(1988) തുടങ്ങിയ ചിത്രങ്ങള്‍ സര്‍വീസിലുടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ദിവസവും ഓരോ സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ശ്രമിക്കുന്ന സര്‍വീസ് ക്ലാസിക്കുകള്‍ക്കും ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധിക്കപ്പെട്ട സ്വതന്ത്ര്യ സിനിമകള്‍ക്കും പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. പ്രതിമാസം 30 ചിത്രങ്ങള്‍ സര്‍വീസിലെത്തും, ഓരോ പുതിയ ചിത്രവും റിലീസ് ചെയ്യുന്നത് അനുസരിച്ച് പഴയ ചിത്രം സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്യും. കഴിഞ്ഞ മുംബൈ ചലച്ചിത്ര മേളയില്‍ വെച്ച് മുബി ഇന്ത്യയില്‍ സേവനം ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു, നിര്‍മാതാവായ ഗുനീത് മോങ്ങയെ ഉപദേശകനായും മുബി നിയമിച്ചിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം