Film Events

മാമാങ്കം നവംബറില്‍ എത്തില്ല, പുതിയ റിലീസ് തിയതി

THE CUE

മമ്മൂട്ടിയുടെ മെഗാ ബജറ്റ് ചിത്രം മാമാങ്കം നവംബര്‍ 21ന് എത്തില്ല. സിനിമയുടെ റിലീസ് ഡിസംബര്‍ 12ലേക്ക് മാറ്റി. നേരത്തെ സിനിമയുടെ റിലീസ് മാറ്റിയതിനെക്കുറിച്ച് പ്രചരണങ്ങളുണ്ടായിരുന്നു. മലയാളം തമിഴ് തെലുങ്ക് ഹിന്ദി പതിപ്പുകളിലായി 2000ലേറെ സ്‌ക്രീനുകളിലാണ് ചിത്രം എത്തുകയെന്ന് നിര്‍മ്മാതാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മാമാങ്ക മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത പശ്ചാത്തലമാക്കിയാണ് സിനിമ. 17ാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്.

സാമൂതിരിയ്ക്ക് നേരെ ചാവേറുകള്‍ എന്ന് വിളിപ്പേരുള്ള യോദ്ധാക്കള്‍ നടത്തിവന്നിരുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. കളരിയും വാള്‍പ്പയറ്റും യുദ്ധവുമെല്ലാം ചിത്രത്തിലുണ്ടെന്നുറപ്പിക്കുന്നതായിരുന്നു സിനിമയുടെ ട്രെയിലര്‍. മമ്മൂട്ടിക്കൊപ്പം, ഉണ്ണി മുകുന്ദന്‍, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരുടെ ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നും ട്രെയിലര്‍ സൂചന നല്‍കിയിരുന്നു.

മമ്മൂട്ടിയുടെ കഥാപാത്രം ആരെന്നത് വെളിപ്പെടുത്തിയിട്ടില്ല. മനോജ് പിള്ള ക്യാമറയും, ശ്യാം കൗശല്‍ ആക്ഷന്‍ കൊറിയോഗ്രഫിയും കൈകാര്യം ചെയ്തിരിക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ സിനിമ തിയറ്ററുകളിലെത്തും. മലയാളത്തില്‍ ഇതേവരെ നിര്‍മിച്ചിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് മാമാങ്കം. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന് ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അനു സിതാര, പ്രചി തേലാന്‍, കനിഹ,ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ഡിസംബറില്‍ രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് എത്തുന്നത്. മാമാങ്കത്തിന് പുറമേ അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ക്രിസ്മസ് റിലീസാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT