Film Events

തിയറ്ററുകളെ ത്രില്ലടിപ്പിക്കാന്‍ മമ്മൂട്ടി, ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്നൊരു ഡാര്‍ക്ക് സോണ്‍

2021ലെ ആദ്യത്രില്ലറുമായി മമ്മൂട്ടി

മമ്മൂട്ടിയുടെ പുതുവര്‍ഷത്തിലെ ആദ്യ റിലീസായി വരുന്നത് സസ്‌പെന്‍സ് ത്രില്ലര്‍. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ദ പ്രീസ്റ്റ് എന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നു. നിഗൂഡതകള്‍ നിലനിര്‍ത്തിയാണ് ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയുടെ ടീസര്‍.

മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരോ, കഥാപാത്രം ആരെന്നതോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഞ്ചാം പാതിര, ഫോറന്‍സിക് എന്നീ സിനിമകള്‍ക്ക് ശേഷം മലയാളം വീണ്ടും ത്രില്ലറുകളുടെ സീസണിലേക്ക് കടക്കുകയാണ് ദ പ്രീസ്റ്റിലൂടെ.

ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഡാക്ക് സോണുണ്ടെന്ന് പറയാറുണ്ട്' എന്ന ഡയലോ​ഗോടെയാണ് ടീസർ

ദി പ്രീസ്റ്റിനെക്കുറിച്ച് ജോഫിന്‍ ടി ചാക്കോ ദ ക്യുവിനോട്

കഥ എഴുതിയതുമുതല്‍ പ്രധാന കഥാപാത്രമായി മമ്മൂക്ക തന്നെയായിരുന്നു എന്റെ മനസ്സില്‍.ചില കാര്യങ്ങള്‍ അങ്ങനെയാണല്ലോ. മഞ്ജു ചേച്ചിയുടെ കാര്യവും അങ്ങനെ തന്നെ. കഥയുമായി ഞാന്‍ ആദ്യം സമീപിച്ചത് പ്രൊഡ്യൂസര്‍ ആന്റോ ജോസഫിനെയായിരുന്നു.കഥ എന്റേതാണെങ്കിലും ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റോ ജോസഫ് സാറാണ് ബി ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്.ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് നിര്‍മ്മാതക്കള്‍ അവരില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഏറ്റവും വലുത്. ഇവര്‍ രണ്ടുപേരും നല്‍കുന്ന പിന്തുണയില്ലെങ്കില്‍ ദ പ്രീസ്റ്റ് ഇങ്ങനെയാവില്ലായിരുന്നു. മമ്മൂക്കയുടെ അടുത്ത് കഥ പറഞ്ഞ് അദ്ദേഹം ഓകെ പറഞ്ഞതിനുശേഷമാണ് മഞ്ജു ചേച്ചിയെ സമീപിക്കുന്നത്.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം മേനോനും ദീപു പ്രദീപുമാണ് തിരക്കഥ. രാഹുല്‍ രാജ് സംഗീത സംവിധാനം.

മമ്മൂട്ടിയുടെ കാരക്ടര്‍ സര്‍പ്രൈസ്

മമ്മൂട്ടിയുടെ കഥാപാത്രത്തെ വെളിപ്പെടുത്താറായിട്ടില്ല. മമ്മൂട്ടിയും മഞ്ജു വാര്യരും കഴിഞ്ഞാന്‍ വളരെ പ്രാധാന്യമുളള മറ്റു രണ്ടു കഥാപാത്രങ്ങള്‍ നിഖില വിമലിന്റേതും ബേബി മോണിക്കയുടേതുമാണ്. ആദ്യ രംഗം മുതല്‍ മൂഴുനീളകഥാപാത്രങ്ങളായി ഇവര്‍ രണ്ടുപേരും ചിത്രത്തിലുണ്ട്. മധുപാല്‍, ജഗദീഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT