സ്‌കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന വില്യം ഷേക്സ്പിയറുടെ 'ദി കോമഡി ഓഫ് എറേഴ്സ്' എന്ന നാടകത്തിന്റെ മലയാള പുനരാഖ്യാനം 'അബന്ധങ്ങളുടെ അയ്യരുകളി' ഡോ, എസ് രാമാനുജം സ്റ്റുഡിയോ തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം ആരംഭിച്ചു. ശ്രീജിത്ത് രമണൻ രൂപാവിധാനവും സംവിധാനവും എൻ പി ആഷ്‌ലി ഡ്രാമറ്റർജിയും ചെയ്തു തയ്യാറാക്കിയ അറബിക്കഥയുടെ ശൈലിയിൽ പത്താം നൂറ്റാണ്ടിന്റെ സാഹചര്യത്തിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. കോമാളിത്തവും ആശയക്കുഴപ്പവും നിറഞ്ഞ നർമ നിമിഷങ്ങളിലൂടെ പൗരത്വം, ദേശീയത എന്നിവ സംബന്ധിക്കുന്ന ചോദ്യങ്ങൾ അവതരിപ്പിക്കാനാണ് നാടകം ശ്രമിക്കുന്നത്. ഒരു കപ്പൽ അപകടത്തിൽ പരസ്പ്പരം വേറിട്ട് പോയ ഇരട്ടകൾ പരസ്പ്പരമറിയാതെ ഒരു രാജ്യത്ത് എത്തിപെടുമ്പോഴുള്ള കോലാഹലങ്ങളാണ് നാടകത്തിന്റെ കഥ. ഏപ്രിൽ 12 വരെ മൂന്ന് കളികൾ കൂടി ഉണ്ടായിരിക്കും.
മെയ്ക്ക് അപ്പ്: പട്ടണം റഷീദ്, വെളിച്ചം: ഷൈമോൻ ചേലാട്, വസ്ത്രാലങ്കാരം: അനിത ശ്രീജിത്ത്, പ്രൊഡക്ഷൻ മാനേജർ: നിധിൻ വലിയാത്ര, മാസ്ക് & ക്ലൗണിങ് : രാഹുൽ ശ്രീനിവാസൻ , നിഴൽ പാവ : രാജീവ് പുലവർ , പ്രൊജക്ഷൻ മാപ്പിങ് : അനൂപ് K V. അഭിനയിക്കുന്നവർ: അനഘ രഘു, അഞ്ജലി രാജ്, അരുൺ എ കെ, ബ്രഹ്മദത്ത സുകുനാഥൻ, ഗീതിയ ശ്രീനിവാസൻ, ഗൗരി മനോഹരി എസ്, ഗ്രാംഷി പ്രതാപൻ, ജമാൽ മാലിക്, ജിഷ്ണു വേദൻ, രാഹുൽ പ്രസാദ്, ശ്രീനന്ദ സുരേഷ്, ശ്രെയസ് വാസുദേവൻ, സ്റ്റീവ് ആന്റണി, വൈഷ്‌ണ ജിതേഷ്. എല്ലാ ദിവസവും വൈകീട്ട് ഏഴു മണിക്കു അരണാട്ടുകര ക്യാമ്പസ്സിൽ പ്രൊഫ രാമാനുജം സ്റ്റുഡിയോ തിയേറ്ററിൽ ആണ് നാടകം.