Film Events

വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ലാപ്‌ടോപുകളും സ്മാര്‍ട്ട്‌ഫോണും എത്തിക്കാന്‍ മാളവിക മോഹനന്‍

ഓണ്‍ലൈന്‍ പഠനത്തിനായി വയനാട്ടിലെ ഓടപ്പള്ളം ഹൈസ്‌കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പും എത്തിക്കാന്‍ നടി മാളവിക മോഹനന്‍. ഓണ്‍ലൈന്‍ ക്ലാസുകളിലെത്തുന്ന 221 കുട്ടികളില്‍ 43ശതമാനം പേര്‍ക്ക് ഡിജിറ്റല്‍ പഠനത്തിന് ലാപ്‌ടോപ്പോ സ്മാര്‍ട്ട് ഫോണുകളോ ടാബ്ലറ്റോ ഇല്ലെന്നും ഇത് മനസിലാക്കിയാണ് മുംബൈയിലുള്ള 'ഹോപ്' എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് മാളവിക സാമ്പത്തിക സമാഹരണം നടത്തുന്നതെന്നും മാളവിക മോഹനന്‍.

2015ല്‍ ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായ നാളെ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മാളവിക മോഹനന്‍ ഒരു മാസത്തിലേറെ വയനാട്ടിലുണ്ടായിരുന്നു. ഷൂട്ടിനായി വയനാട്ടിലെത്തിയപ്പോള്‍ ആദിവാസി കുടുംബങ്ങളുടെ സ്‌നേഹം നേരിട്ടനുഭവിച്ചിട്ടുണ്ടെന്നും മാളവിക മോഹനന്‍ പറയുന്നു. വിദ്യാഭ്യാസവും അടിസ്ഥാന ആരോഗ്യപരിരക്ഷയും ഇവര്‍ക്ക് ഉറപ്പാക്കണമെന്നും മാളവിക.

22 ആദിവാസി കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഓടപ്പള്ളം സ്‌കൂളില്‍ ഉള്ളതെന്നും ഓരോ കുട്ടിക്കും ലാപ് ടോപ്പും സ്മാര്‍ട്ട് ഫോണും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മാളവിക മോഹനന്‍. പത്ത് ലക്ഷത്തി അമ്പതിനായിരം രൂപയാണ് മാളവിക സാമ്പത്തികമായി സമാഹരിക്കുന്നത്.

ബോളിവുഡിലും തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സജീവമായ മാളവിക മോഹനന്‍ മലയാളത്തിലാണ് കരിയര്‍ തുടങ്ങിയത്. ദുല്‍ഖര്‍ സല്‍മാനൊപ്പം പട്ടം പോലെ എന്ന സിനിമയില്‍. പിന്നീട് ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായെത്തി. വിജയ് നായകനായ മാസ്റ്റര്‍ ആണ് ഒടുവില്‍ റിലീസ് ചെയ്തത്. മുംബൈയില്‍ സ്ഥിരതാമസമാക്കിയ മാളവിക മോഹനന്‍ കണ്ണൂര്‍ സ്വദേശിയാണ്. ബോളിവുഡ് ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെയും മാധ്യമപ്രവര്‍ത്തക ബീന മോഹനന്റെയും മകളാണ് മാളവിക.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT