Film Events

'ദീപാവലിക്കാഴ്ചയും പൊട്ടിത്തെറിയു'മൊരുക്കാന്‍ ഒ.ടി.ടികളില്‍ ലക്ഷ്മി ബോംബ് മുതല്‍ മൂക്കുത്തി അമ്മന്‍ വരെ

രാജ്യത്ത് തിയേറ്ററുകള്‍ നിറയുന്ന ഉത്സവാഘോഷവേളയാണ് ദീപാവലി. ഏതുതരം ആള്‍ക്കൂട്ട സാധ്യതയെയും കൊവിഡ് അപ്രസക്തമാക്കിയതിനാല്‍ തിയേറ്ററുകളില്‍ പഴയപടി ഒത്തുകൂടാനാകില്ല. ദീപാവലി റിലീസിന് വിവിധ ഭാഷകളിലെ സിനിമാ വ്യവസായങ്ങള്‍ അത്രമേല്‍ പ്രാധാന്യം കല്‍പ്പിച്ചിരുന്നയിടത്താണ് ഇക്കുറി ആ സാധ്യത തീര്‍ത്തും മങ്ങിയത്. യാഷ് ചോപ്ര ഫിലിംസ് 1991 ല്‍ ലംഹേയും 2005 ല്‍ വീര്‍ സാറയും 2012 ല്‍ ജബ് തക് ഹെ ജാനുമെല്ലാം തിയേറ്ററുകളിലെത്തിച്ചത് ദീപാവലിക്കാണ്. ആമിര്‍ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാല്‍ ഖാന്‍ എന്നിവരുടെ പ്രധാന ചിത്രങ്ങള്‍ ദീപാവലിക്കാലത്ത് തിയേറ്ററുകളിലെത്തുന്ന മുന്നനുഭവവുമുണ്ട്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ പ്രേക്ഷകര്‍ക്ക് ദീപാവലിക്കാഴ്ചയൊരുക്കാന്‍ ഒ.ടി.ടികള്‍ തയ്യാറെടുത്തുകഴിഞ്ഞു.

കീര്‍ത്തി സുരേഷ് പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം മിസ് ഇന്ത്യ നവംബര്‍ നാലിന് നെറ്റ്ഫ്‌ളിക്‌സിലൂടെയെത്തും. അക്ഷയ് കുമാര്‍ നായകനാകുന്ന ഹിന്ദി ഹൊറര്‍ കോമഡി ചിത്രം ലക്ഷ്മി ബോംബ് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെ നവംബര്‍ 9 ന് റിലീസ് ചെയ്യും.ഡാര്‍ക് കോമഡി വിഭാഗത്തിലുള്ള ബോളിവുഡ് ആന്തോളജി, ലൂഡോ നവംബര്‍ 12 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും. അഭിഷേക് ബച്ചന്‍ അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഇതിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൂര്യ നായകനാകുന്ന തമിഴ് ചിത്രം സുരരൈ പോട്ര്‌ നവംബര്‍ 12 ന് ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലെത്തും. ഹിന്ദി ബ്ലാക്ക് ഹ്യൂമര്‍ ചിത്രം ഛലാങ് നവംബര്‍ 13 ന് ആമസോണ്‍ പ്രൈമിലൂടെ കാണികളിലേക്കെത്തും. തെലുങ്ക് ചിത്രം മാ വിന്ത ഗധ വിനുമ നവംബര്‍ 13 ന് അഹ വീഡിയോയിലൂടെ റിലീസ് ചെയ്യപ്പെടും. നയന്‍താര മുഖ്യ കഥാപാത്രമാകുന്ന തമിഴ് ചിത്രം മൂക്കുത്തി അമ്മന്‍ നവംബര്‍ 14 ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെയുമാണ് കാണികളിലേക്കെത്തുന്നത്.

List of Various Language Movies to Release Through OTT PlatForms in Diwali

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT