Film Events

ലാലിനൊപ്പം അനഘയും നിരഞ്ജും; താരനിറവില്‍ 'ഡിയര്‍വാപ്പി' ഓഡിയോ ലോഞ്ച്

ലാല്‍ നായകനാകുന്ന ഷാന്‍ തുളസീധരന്‍ ചിത്രം 'ഡിയര്‍ വാപ്പി'യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ പൂര്‍ത്തിയായി. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ഷാന്‍ തുളസീധരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തും. ലാലിന് പുറമെ, 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരും 'ഡിയര്‍ വാപ്പി'യില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വെള്ളിയാഴ്ച കൊച്ചിയില്‍ വച്ച് നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ ചിത്രത്തിന്റെ ടീസര്‍ പ്രദര്‍ശനത്തോടൊപ്പം, ക്രൗണ്‍ ഫിലിംസിന്റെ ലോഗോ പ്രകാശനവും നടന്നു. ആല്‍മരം ബാന്‍ഡിന്റെ പ്രകടനം ചടങ്ങിനെ ആവേശകരമാക്കി. ലാല്‍, മണിയന്‍പിള്ള രാജു, ബി ഉണ്ണികൃഷ്ണന്‍, ജി സുരേഷ് കുമാര്‍, കുഞ്ചന്‍, ജഗദീഷ്, സാന്ദ്ര തോമസ്, ബി രാകേഷ്, രഞ്ജിത്ത് രജപുത്ര, സംവിധായകന്‍ സേതു, കൈലാസ് മേനോന്‍, നിരജ്, അനഘ, ഗുരു സോമസുന്ദരം, നിത്യ മാമന്‍, സന മൊയ്തൂട്ടി തുടങ്ങിയവര്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്തു.

മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് 'ഡിയര്‍ വാപ്പി' ചിത്രീകരിച്ചിരിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

ലിജോ പോള്‍ ചിത്രസംയോജനവും, എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട് ചമയം റഷീദ് അഹമ്മദ് എന്നിവരാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ - നജീര്‍ നാസിം, സ്റ്റില്‍സ് - രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ - സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് - അമീര്‍ അഷ്റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT