നിര്‍ണായക കളക്ഷന്‍ സീസണിലാണ് കൊവിഡും ലോക്ക് ഡൗണും ചലച്ചിത്ര നിര്‍മ്മാണ വിതരണ രംഗത്തെ സ്തംഭിപ്പിച്ചത്. കൊവിഡ് ഭീതിയൊഴിഞ്ഞ് എന്ന് സിനിമ തുടങ്ങാനാകും എന്ന അനിശ്ചിതത്വം മറികടക്കാന്‍ നിയന്ത്രണങ്ങളോടെ പുതിയ സിനിമയിലേക്ക് കടക്കുകയാണ് മലയാളത്തില്‍ പലരും. മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന സിനിമക്ക് പിന്നാലെ ആഷിക് അബു ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ഹാഗര്‍ പ്രഖ്യാപിച്ചിരുന്നു. ഉണ്ട സംവിധാനം ചെയ്ത ഖാലിദ് റഹ്മാനും പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഷൈന്‍ ടോം ചാക്കോ, രജിഷാ വിജയന്‍, വീണാ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് ഖാലിദ് റഹ്മാന്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. യാക്‌സണ്‍ ഗാരി പെരേരയും നേഹാ നായരും സംഗീത സംവിധാനം. ജിംഷി ഖാലിദ് ക്യാമറയും ഗോകുല്‍ ദാസ് ആര്‍ട്ട് ഡയറക്ടറും. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. അഞ്ചാം പാതിരക്ക് ശേഷം ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.'ഹാഗര്‍' ഷൂട്ട് തുടങ്ങുന്നു, റിമ നായിക, ഹര്‍ഷദ് സംവിധാനം, ക്യാമറയും നിര്‍മ്മാണവും ആഷിക് അബു
ഫഹദ് ഫാസിലിന്റെ ഫ്‌ളാറ്റില്‍ ഉള്‍പ്പെടെ ലൊക്കേഷനായി ചിത്രീകരിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം പരീക്ഷണ സംരംഭമാണ്. റിമാ കല്ലിങ്കലും ഷറഫുദീനും കേന്ദ്രകഥാപാത്രമായാണ് ആഷിക് അബു നിര്‍മ്മിച്ച് ഹര്‍ഷാദ് സംവിധാനം ചെയ്യുന്ന ഹാഗര്‍.
ആഷിക് അബു ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് ഹാഗര്‍. ദായോം പന്ത്രണ്ടും എന്ന ചിത്രത്തിന് ശേഷം ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ടയുടെ രചയിതാവാണ് ഹര്‍ഷദ്. രാജേഷ് രവിയും ഹര്‍ഷദുമാണ് തിരക്കഥ. എഡിറ്റിംഗ് സൈജു ശ്രീധരന്‍. ഗാനരചന മുഹസിന്‍ പരാരിയും സംഗീത സംവിധാനം യാക്‌സനും നേഹയും. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. മേക്കപ്പ് റോണക്‌സ് സേവ്യര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്. ചീഫ് അസോസിയേറ്റ് ബിനു പപ്പു