Film Events

നിര്‍മ്മാതാക്കളുടെ സംഘടനയിലേക്ക് വാശിയേറിയ മത്സരം, എം.രഞ്ജിത്ത്-ആന്റോ ജോസഫ് പാനലിനെതിരെ വിനയനും ലിബര്‍ട്ടി ബഷീറും 

അനാവശ്യ കേസ് നടത്തി നഷ്ടം വരുത്തിയവരല്ലെന്ന് എം രഞ്ജിത്തിന്റെ പാനല്‍, ആത്മാര്‍ത്ഥതയ്ക്ക് വോട്ട് വേണമെന്ന് വിനയന്‍ ടീം 

THE CUE

ആറ് വര്‍ഷത്തിന് ശേഷം ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തെരഞ്ഞെടുപ്പ്. മലയാളത്തിലെ പ്രധാന നിര്‍മ്മാതാക്കള്‍ രണ്ട് പാനലിലായി മത്സര രംഗത്ത് വന്നതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തലപ്പത്തേക്കുള്ള ഇലക്ഷന്‍ വാശിയേറിയതായി മാറി. നിലവിലെ ഭരണസമിതി നേതൃത്വം നല്‍കുന്ന പാനലിനെതിരെ സംവിധായകനും നിര്‍മ്മാതാവുമായ വിനയയന്‍, നിര്‍മ്മാതാവും തിയറ്ററുടമയുമായ ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പാനലാണ് മത്സരിക്കുന്നത്.

6 വര്‍ഷകാലം അനാവശ്യ കേസുകള്‍ നല്‍കി ലക്ഷക്കണക്കിന് രൂപ അസോസിയേഷന് നഷ്ടം വരുത്തിത്തീര്‍ത്ത നിയമയുദ്ധത്തിനൊടുവില്‍ അര്‍ഹതപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും വോട്ട് അവകാശം നേടികൊടുത്താണ് തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എം രഞ്ജിത്തും ആന്റോ ജോസഫും നയിക്കുന്ന പാനല്‍ അവകാശപ്പെടുന്നു. മത്സരത്തിലെ പ്രബല വിഭാഗവും എം രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ളതാണ്. ചലച്ചിത്രമേഖലയില്‍ നിന്ന് എല്ലാ തലമുറയില്‍ നിന്നുമുള്ള നിര്‍മ്മാതാക്കളുടെ പിന്തുണ തങ്ങള്‍ക്കാണ് ഈ പാനലിലുള്ളവര്‍ അവകാശപ്പെടുന്നുണ്ട്. ഒരു രൂപ പോലും ബാങ്ക് വായ്പയില്ലാതെ സംഘടനയ്ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിച്ചാണ് നിലവിലെ ഭരണസമിതി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഈ പാനലിലെ നയിക്കുന്നവര്‍ പറയുന്നു.

രജപുത്രാ വിഷ്വല്‍ മീഡിയ എന്ന മുന്‍നിര ബാനറിന് പിന്നിലുള്ള എം രഞ്ജിത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും, ആന്റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയാ എന്നീ ബാനറുകളുള്ള ആന്റോ ജോസഫ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്ന പാനലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹസീബ് ഹനീഫ്, കല്ലിയൂര്‍ ശശി എന്നിവരും ട്രഷററായി ബി രാകേഷും മത്സരിക്കുന്നു. കലാസംഗം എംഎം ഹംസ, കിരീടം ഉണ്ണി (കൃഷ്ണകുമാര്‍) എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിലവിലെ പ്രസിഡന്റ് ജി സുരേഷ് കുമാര്‍, മുന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ആല്‍വിന്‍ ആന്റണി, അനില്‍ തോമസ്, മിലന്‍ ജലീല്‍, ജോണി സാഗരിക, ഖാദര്‍ ഹസ്സന്‍, വിബികെ മേനോന്‍, സന്ദീപ് സേനന്‍, എവര്‍ഷൈന്‍ മണി, മഹാ സുബൈര്‍, ഔസേപ്പച്ചന്‍, ആനന്ദ് പയ്യന്നൂര്‍, സജിത്ത് പല്ലവി, എന്നിവരാണ് പാനലില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്.

വിനയന്‍ നേതൃത്വം നല്‍കുന്ന പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിനയനും സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ സെക്രട്ടറി ശശി അയ്യഞ്ചിറയുമുണ്ട്. മമ്മി സെഞ്ച്വറി ട്രഷറര്‍ സ്ഥാനത്തേക്കും ലിബര്‍ട്ടി ബഷീര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍, സന്തോഷ് പവിത്രം, നൗഷാദ് ആലത്തൂര്‍, കാവ്യചന്ദ്രികാ അസീസ്, ജോസ് സി മുണ്ടാടന്‍, ജോളി ജോസഫ്, രമേഷ് കുമാര്‍, നെല്‍സണ്‍ ഐപ്പ്, സേവി മനോ മാത്യു എന്നിവര്‍ ഈ പാനലിലുണ്ട്. അറിവ് കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടും പരിചിതരാണ് ഈ പാനലില്‍ ഉള്ളവരെന്നാണ് വോട്ട് തേടിയുള്ള അവകാശവാദം.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT