Film Events

ത്രില്ലിംഗ് ട്രെയിലര്‍, വൈഡ് റിലീസിന് ചോല 

THE CUE

വെനീസ് ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ കയ്യടി നേടിയ ചോല ഡിസംബര്‍ ആറിന് തിയറ്ററുകളിലെത്തുകയാണ്. ഗീതു മോഹന്‍ദാസ് നിവിന്‍ പോളി ചിത്രം മൂത്തോന് ശേഷം ചലച്ചിത്രമേളകളുടെ തിളക്കമുള്ള മറ്റൊരു സിനിമ കൂടെ വൈഡ് റിലീസ് ചെയ്യുന്നു. തന്റെ മറ്റ് സിനിമകളില്‍ നിന്ന് വേറിട്ട അവതരണമായതിനാലാണ് കൂടുതല്‍ തിയറ്ററുകളിലേക്ക് റിലീസ് ചെയ്യാന്‍ ആലോചിച്ചതെന്നാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞത്.

  സെക്‌സി ദുര്‍ഗ കൈകാര്യം ചെയ്ത പ്രമേയം മറ്റൊരു രീതിയില്‍ കടന്നുവരുന്ന സിനിമയാണ്. ഒരു പെണ്‍കുട്ടി ഒരു പുരുഷനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചോല. റോഡ് മൂവി സ്വഭാത്തിലുള്ള ത്രില്ലര്‍ ആണ്.
സനല്‍കുമാര്‍ ശശിധരന്‍

പൊറിഞ്ചു മറിയം ജോസ് നേടിയ വന്‍വിജയത്തിന് പിന്നാലെ ജോജു ജോര്‍ജ്ജിന്റെ മറ്റൊരു പ്രധാന റിലീസായാണ് ചോല എത്തുന്നത്. ജോജുവിനൊപ്പം നിമിഷാ സജയന്‍, പുതുമുഖം അഖില്‍ വിശ്വനാഥ് എന്നിവരാണ് കഥാപാത്രങ്ങള്‍. നിമിഷാ സജയനും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ജോജു ജോര്‍ജ്ജിന് അഭിനയത്തിന് പ്രത്യേക പരാമര്‍ശവും ഈ സിനിമ നേടിക്കൊടുത്തിരുന്നു.

കെ വി മണികണ്ഠനും സനല്‍കുമാറുമാണ് തിരക്കഥ. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് തന്നെയാണ്. ജോജു ജോര്‍ജ്ജിനൊപ്പം തമിഴ് മുന്‍നിര സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്. തമിഴ് പതിപ്പ് നിര്‍മ്മിച്ചിരിക്കുന്നതും വിതരണവും കാര്‍ത്തിക് സുബ്ബരാജാണ്.നിര്‍മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസേഴ്സ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT