Film Events

'17 കോടി ബജറ്റ്, പിന്നെ ചരിത്രം'; 100 കോടി മുടക്കിയാലും മമ്മൂക്ക രാശിയെന്ന് ഷൈലോക്കിനെ കുറിച്ച് ജോബി ജോര്‍ജ്ജ്

ഷൈലോക്ക് എന്ന സിനിമ പുറത്തിറങ്ങി ഒന്നാം വര്‍ഷത്തില്‍ മമ്മൂട്ടിയെ പ്രശംസിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. 17.80 കോടിയാണ് സിനിമയുടെ മുതല്‍മുടക്കെന്നും ജോബി ജോര്‍ജ്ജ് വെളിപ്പെടുത്തുന്നു. 17 അല്ല നൂറ് കോടി മുടക്കിയാലും ഗുഡ്‌വില്‍ എന്ന നിര്‍മ്മാണ കമ്പനിക്കും തനിക്കും മമ്മൂട്ടി രാശിയാണെന്ന് ജോബി ജോര്‍ജ്ജ് പറയുന്നു. ബജറ്റ് കൂടിയതിനാല്‍ മറ്റൊരു നിര്‍മ്മാതാവ് പിന്‍മാറിയതിനെ തുടര്‍ന്നാണ് ഷൈലോക്ക് നിര്‍മ്മാണം ഏറ്റെടുത്തതെന്നും ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ് ഉടമ കൂടിയായ ജോബി ജോര്‍ജ്ജ്

അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് എന്ന സിനിമയില്‍ ഇരട്ട ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തിയത്. അനീഷ് ഹമീദും ബിബിന്‍ മോഹനുമാണ് ഷൈലോക്കിന്റെ തിരക്കഥ നിര്‍വഹിച്ചത്.

ജോബി ജോര്‍ജിന്റെ കുറിപ്പ്

മമ്മുക്കയും ഞാനും ഒരു യാത്ര കഴിഞ്ഞു വന്ന ദിനം വൈകുന്നേരം എന്റെ തൊഴിലുമായി ബന്ധപെട്ടു അജയ് വിളിച്ചു അതിനടയിൽ ഒരു കാര്യം കൂടി മുൻപ് ചെയ്യാമെന്നേറ്റ പ്രൊഡ്യൂസർ ബഡ്ജറ്റ് കൂടുതൽ ആയതിനാൽ മാറി, എന്റെ സിനിമ ചെയ്യാമോ? യെസ് ആയിരുന്നു ഉത്തരം കാരണം നായകൻ മമ്മുക്ക ആണ്... പിന്നെ നടന്നത് ചരിത്രം..17.80 കോടി ആണ് തീയറ്ററിൽ എത്തിയവരെ ഷൈലോക്കിന് ചിലവായത്..17 അല്ല 100 കോടി മുടക്കിയാലും എനിക്കും, ഗൂഡിവിലിനും,മമ്മുക്ക രാശി ആണ്...അത് കൊണ്ട് ഞാൻ ധൈര്യമായി പറയും ബോസ്സ് ഡാ, മാസ്സ് ഡാ.... നമ്മ തലൈവാർടാ...... ഇത്‌ പറയാൻ അവസരമൊരുക്കിയ ദൈവത്തിനും,, കേരളത്തിലെ സിനിമ പ്രേക്ഷകർക്കും, അജയ്, മറ്റെല്ലാവര്ക്കും നന്ദി..... N. B . ഒരു കാര്യം കൂടി ഗൂഡിവിലിനു വേണ്ടി ഞാൻ എടുത്ത തീരുമാനം പലർക്കും പലതരത്തിൽ കാവലായിട്ടുണ്ട്‌... സ്മരണ വേണം എന്തായാലും ഇനിയും ആ കാവൽ തുടർന്നുകൊണ്ടേയിരിക്കും..... One year....... Shylock....

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT