Film Events

'കള്ളം, വിദ്വേഷപരം, വസ്തുതാവിരുദ്ധം, കെട്ടുകഥ'; പായല്‍ഘോഷിന്റെ ആരോപണങ്ങള്‍ക്ക് അനുരാഗ് കശ്യപിന്റെ മറുപടി

നടി പായല്‍ ഘോഷിന്റെ ലൈംഗികാരോപണം കള്ളവും, വിദ്വേഷപരവും, വസ്തുതാവിരുദ്ധവും കെട്ടുകഥയുമാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. അഭിഭാഷക പ്രിയങ്ക ഖിമാനി പുറത്തിറക്കിയ പ്രസ്താവനയിലാണ് ആരോപണങ്ങളോടുള്ള നടന്റെ നിലപാട് പരാമര്‍ശിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പായലിനെതിരെ പരമാവധി നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 'വ്യാജ ആരോപണങ്ങളില്‍ തന്റെ കക്ഷി കടുത്ത വേദനയിലാണ്. മീ ടൂ മൂവ്‌മെന്റിന് തുരംഗം വെയ്ക്കുന്ന തരത്തിലാണ് നടിയുടെ ആരോപണങ്ങള്‍. മീ ടൂ എന്ന പേരില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെ ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് അംഗീകരിക്കാനാകില്ല.

കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നത് മീടൂവെന്ന സാമൂഹ്യ മുന്നേറ്റത്തെ അട്ടിമറിക്കുകയാണ് ചെയ്യുക. ഇത്തരം നീക്കങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ വ്യക്തികളുടെ വേദനയെയും അവര്‍ നേരിട്ട ആഘാതത്തെയും വിലകുറച്ചുകാട്ടുന്നതുമാണ്. വ്യക്തിയുടെ അവകാശങ്ങളെക്കുറിച്ചും ഈ പ്രശ്‌നത്തിന് നിയമത്തിലുള്ള പരിഹാരങ്ങളെക്കുറിച്ചും എന്റെ കക്ഷിയെ ധരിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പരമാവധി നിയമനടപടികള്‍ പിന്‍തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. തന്നെ നിശ്ശബ്ദനാക്കാനുളള ശ്രമങ്ങള്‍ ഏറെക്കാലമായി തുടരുകയാണെന്ന് കശ്യപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തനിക്കെതിരായ നീക്കങ്ങളിലേയ്ക്ക് സ്ത്രീകള്‍ ഉള്‍പ്പടെ പലരേയും വലിച്ചിഴക്കുകയാണ്, ഇപ്പോള്‍ ഉയരുന്ന ലൈംഗിക ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ വിശദീകരിച്ചിരുന്നു. നടി പായല്‍ ഘോഷ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ചത്. 2014ല്‍ ആയിരുന്നു സംഭവമെന്നും ഇപ്പോള്‍ തന്റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്നുമാണ് നടി അഭിമുഖത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെ കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് കങ്കണ രംഗത്തെത്തിയിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT