Film Events

‘ചാന്‍സ് ചോദിച്ച് മേടിച്ച റോളാണ്’; അനൂപില്‍ വിശ്വാസമുണ്ടായിരുന്നുവെന്ന് ദുല്‍ഖര്‍

‘ചാന്‍സ് ചോദിച്ച് മേടിച്ച റോളാണ്’; അനൂപില്‍ വിശ്വാസമുണ്ടായിരുന്നുവെന്ന് ദുല്‍ഖര്‍

THE CUE

അനൂപ് സത്യന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. ചിത്രത്തിലെ കഥാപാത്രം ചോദിച്ചു വാങ്ങിയതാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. കഴിവുളള പുതിയ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന ആളാണ് താന്‍. നല്ല കഥാപാത്രങ്ങള്‍ക്കുവേണ്ടി ചാന്‍സ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും കൊച്ചിയില്‍ വെച്ചു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ താരം പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാമായി എത്തുന്ന ആദ്യ ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'.

ചാന്‍സ് ചോദിച്ച് മേടിച്ച റോളാണ്. എപ്പോഴെങ്കിലും പടം ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്നെ അറിയിക്കണം എന്ന് ഞാന്‍ അനൂപിനോട് പറഞ്ഞിരുന്നു. എപ്പോഴും നല്ല ഡയറക്ടേഴ്‌സ് നമ്മളെ വിളിക്കണമെന്നില്ല. അവരൊക്കെ എല്ലാ വര്‍ഷവും സിനിമകള്‍ ചെയ്യണമെന്നുമില്ല. ടാലന്റഡ് ആയിട്ടുളള പുതിയ ഡയറക്ടേഴ്‌സിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പലപ്പോഴും അവരുടെ കഴിവ് എന്തെന്ന് നമുക്ക് ജഡ്ജ് ചെയ്യാന്‍ പറ്റണമെന്നില്ല. അനൂപില്‍ എനിക്കൊരു വിശ്വാസമുണ്ട്. അതുകൊണ്ട് ആദ്യ ചാന്‍സ് എനിക്ക് തരണമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. 
അനൂപ് സത്യന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിക്കുന്നു എന്നത് കൂടാതെ കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിനുണ്ട്. ലാലു അലക്സ്, ഉര്‍വശി, കെപിഎസി ലളിത, വഫാ ഖദീജ, മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സിജു വില്‍സണ്‍, സന്ദീപ് രാജ്, മീര കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് ഈണം നല്‍കിയിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയര്‍ ഫിലിംസും എംസ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT