Film Events

ഹ്യൂമർ ട്രാക്കിൽ ആസിഫലിയും സുരാജ് വെഞ്ഞാറമ്മൂടും, അഡിയോസ് അമിഗോ ഓഗസ്റ്റ് 9 ന്

ആസിഫ് അലി, സുരാജ്  വെഞ്ഞാറമൂട് എന്നിവർ വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന അഡിയോസ് അമിഗോ ഓഗസ്റ്റ് 9 ന് തീയറ്ററുകളിൽ..  ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രമാണ് അഡിയോസ് അമിഗോ.തല്ലുമാലയുടെ അസ്സോസ്സിയേറ്റ് ഡയറക്ടറായായിരുന്നു നഹാസ് നാസർ ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുകയാണ്.. കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം തങ്കം തിരക്കഥയൊരുക്കുന്ന ചിത്രമാണ് അഡിയോസ് അമിഗോ.ഗോപിസുന്ദർ ഒരുക്കിയ ചിത്രത്തിലെ ആദ്യഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു... സൗഹൃദങ്ങളുടെ രസകരമായ കഥപറയുന്ന അഡിയോസ് അമിഗോ ഓഗസ്റ്റ് 9 ന്  സെൻട്രൽ പിക്ചേഴ്‌സ് തീയറ്ററുകളിൽ എത്തിക്കും..

ഛായാഗ്രഹണം - ജിംഷി ഖാലിദ്, എഡിറ്റിർ - നിഷാദ് യൂസഫ്, സംഗീതം - ജെയ്ക്സ് ബിജോയ്, ഗോപി സുന്ദർ, ഗാനരചന - വിനായക് ശശികുമാർ, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം - ആഷിഖ് എസ്, സൗണ്ട് മിക്സിങ് - വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ - പ്രമേഷ്‌ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടേർസ്‌ - ഓസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്,  സ്റ്റിൽ ഫോട്ടോഗ്രാഫി - രാജേഷ് നടരാജൻ, പോസ്റ്റർസ്‌ - ഓൾഡ്മോങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.

രസിപ്പിക്കുന്ന രം​ഗങ്ങളിലേക്ക് ക്ഷണിച്ച് ആസിഫലിയും സുരാജ് വെഞ്ഞാറമ്മൂടും നായകനായ അഡിയോസ്‌ അമിഗോ ട്രെയ്‌ലർ

വൈറ്റിലയിലേക്ക് ഒരു ഫോൺ വിളിക്ക് പിന്നാലെ എത്തുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം വിചിത്ര സ്വഭാവത്തോടെ വരുന്ന ആസിഫലിയുടെ കഥാപാത്രത്തിനൊപ്പം യാത്ര പുറപ്പെടുന്നതാണ് ട്രെയിലറിൽ ഉള്ളത്. അപരിചതനൊപ്പം അറിയാത്തൊരിടത്തേക്ക് യാത്ര എന്ന കാപ്ഷനിലാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. യാത്രയ്ക്കിടയിലുണ്ടാകുന്ന രസകരമായ സന്ദർഭങ്ങൾ കോർത്തിണക്കിയ ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 2 ന് ചിത്രം തിയറ്ററുകളിലെത്തും.

'തലവൻ' ആയിരുന്നു ആസിഫ് അലിയുടെ ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം. ബിജു മേനോൻ, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ മികച്ച അഭിപ്രായം നേടിയിരുന്നു.

'വൈറ്റില ഹബ്ബിൽ ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങളെ ആരും തിരിച്ചറിഞ്ഞില്ല, ആസിഫ് ഉഗ്രൻ കോ - ട്രാവലർ, തിരക്കഥാകൃത്ത് തങ്കത്തിന്റെ ജീവിതത്തിൽ നടന്ന സംഭവമാണ് അഡിയോസ് അമിഗോ'; ദ ക്യു ഷോ ടൈമിൽ ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT