2019ലെ ഇന്ത്യന്‍ സിനിമയിലെയും വെബ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെയും ശ്രദ്ധാര്‍ഹമായ പ്രകടനങ്ങളെ മുന്‍നിര്‍ത്തിയുള്ള താരസംഗമത്തില്‍ മലയാളത്തില്‍ നിന്ന് പാര്‍വതി തിരുവോത്ത്. ചലച്ചിത്ര നിരൂപക അനുപമാ ചോപ്രയുടെ നേതൃത്വത്തിലുള്ള ഫിലിം വെബ് സൈറ്റ് ഫിലിം കമ്പാനിയന്‍ വര്‍ഷാന്ത്യ അഭിമുഖ പരിപാടിയായി നടത്തുന്ന റൗണ്ട് ടേബിളിലാണ് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം തെന്നിന്ത്യന്‍ പ്രതിനിധിയായി പാര്‍വതി പങ്കെടുത്തത്. സമകാലിക ഇന്ത്യന്‍ സിനിമയും വെബ് സീരീസും ചര്‍ച്ചയാകുന്ന പ്രോഗ്രാമില്‍ ബോളിവുഡില്‍ നിന്ന് ദീപികാ പദുക്കോണ്‍, ആലിയാ ഭട്ട്, രണ്‍വീര്‍ സിംഗ്, മനോജ് ബാജ്‌പേയി, ആയുഷ്മാന്‍ ഖുരാന എന്നിവരാണ് പങ്കെടുത്തത്. തെന്നിന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് തെലുങ്കില്‍ നിന്ന് വിജയ് ദേവര്‍ കൊണ്ട, തമിഴില്‍ നിന്ന് വിജയ് സേതുപതി, മലയാളത്തില്‍ നിന്ന് പാര്‍വതി തിരുവോത്ത്.
ആമസോണ്‍ പ്രൈമിലെ ഫാമിലി മാന്‍ എന്ന ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ വെബ് സീരിസിന് കിട്ടിയ കയ്യടിയാണ് ബോളിവുഡിലെ മികച്ച അഭിനേതാക്കളിലൊരാളായ മമനോജ് ബാജ്‌പേയിയെ 2019ല്‍ ചര്‍ച്ചകളിലെത്തിച്ചത്. തെലുങ്ക് സെന്‍സേഷന്‍ ഹീറോ എന്നതിനൊപ്പം അര്‍ജുന്‍ റെഡ്ഡി കബീര്‍ സിംഗ് ആയി ബോളിവുഡില്‍ ചര്‍ച്ചയായത് വിജയ് ദേവരകൊണ്ടയെ വീണ്ടും ചര്‍ച്ചകളിലെത്തിച്ചു. ഡിയര്‍ കോമ്രേഡ് എന്ന സിനിമയുടെ വിജയവും 2019ല്‍ വിജയ്ക്കുണ്ട്.
തമിഴ് പുതുനിരയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ വിജയ് സേതുപതി 2019ല്‍ വിവിധ ചിത്രങ്ങള്‍ക്കൊപ്പം തമിഴിന് പുറമേ മലയാളത്തിലും തെലുങ്കിലും എത്തിയിരുന്നു. ഖരിബ് ഖരിബ് സിംഗിളിലൂടെ ബോളിവുഡിലെത്തിയ പാര്‍വതിയുടെ ഉയരേ, വൈറസ് എന്നീ സിനിമകള്‍ ആണ് 2019ല്‍ കേരളത്തിന് പുറത്തും ചര്‍ച്ചയായിരുന്നത്. സിനിമയിലെ സ്ത്രീവിരുദ്ധതയില്‍ ഉള്‍പ്പെടെ പാര്‍വതിയുടെ നിലപാടുകളും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ധാദുന്‍, ബദായി ഹോ എന്നീ സിനിമകള്‍ക്ക് പിന്നാലെ ബോളിവുഡില്‍ മികച്ച സിനിമകള്‍ സെലക്ട് ചെയ്യുന്ന നടന്‍ എന്ന നിലയില്‍ കൂടി ആയുഷ്മാന്‍ കയ്യടി നേടുന്നുണ്ട്.
ബോളിവുഡില്‍ നായകനായി രണ്ട് സിനിമകള്‍ ഉണ്ടായിട്ടും മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനെ പരിഗണിച്ചില്ലെന്ന് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ ആരാധകര്‍ കമന്റായി എഴുതുന്നുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം