Film Events

വിജയ്‌യെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് ; നടപടി 'ബിഗില്‍' നിര്‍മാതാക്കളുടെ ഓഫീസ് റെയ്ഡ് ചെയ്തതിന് പിന്നാലെ

നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് സിനിമാസിന്റെ ഓഫീസുകളില്‍ ഇന്ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വിജയിയെ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയാണ് ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഷൂട്ടിങ്ങ് നിര്‍ത്തി വെച്ചു. നിര്‍മാതാവ് അന്‍പ് ചെഴിയാന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. വിജയ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍

വിജയുടെ മുന്‍ ചിത്രമായ മെര്‍സലും സര്‍ക്കാരും തമിഴ്‌നാടില്‍ വ്യാപക എതിര്‍പ്പിനിടയാക്കിയിരുന്നു. മെര്‍സലിലെ ജിഎസ്ടിക്കും നോട്ട് നിരോധത്തിനും എതിരായ പരാമര്‍ശങ്ങളായിരുന്നു ബിജെപിയെ ചൊടിപ്പിച്ചത്. രംഗങ്ങള്‍ കട്ട് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT