Film Events

65 കോടി പിടിച്ചത് വിജയ്‌യുടെ വീട്ടില്‍ നിന്നല്ല, രണ്ടാം ദിവസവും കസ്റ്റഡിയില്‍ തന്നെ

THE CUE

തമിഴ് സൂപ്പര്‍താരം വിജയ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ തന്നെ. ഫിനാന്‍ഷ്യര്‍ അന്‍പു ചെഴിയന്റെ ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത 65 കോടി ആദായനികുതിവകുപ്പ് പിടിച്ചെടുത്തു. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടില്‍ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലും ഫിനാന്‍ഷ്യര്‍ അന്‍പു ചെഴിയാന്റെ സ്ഥാപനങ്ങളിലും വിജയ്‌യുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും വീട്ടിലും ഒരേ സമയം റെയ്ഡ് നടക്കുന്നതിനാല്‍ കണക്കില്‍പ്പെടാത്ത 65 കോടി പിടിച്ചെടുത്തത് വിജയ്‌യുടെ വീട്ടില്‍ നിന്നാണെന്ന പ്രചരണം ഉണ്ടായിരുന്നു. അന്‍പു ചെഴിയാനില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് ദ ന്യൂസ് മിനുട്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

അന്‍പുചെഴിയാന്റെ ചെന്നൈ ഓഫീസില്‍ നിന്ന് അമ്പത് കോടിയും മധുരൈയില്‍ നിന്ന് 15 കോടിയും പിടിച്ചെടുക്കുകയായിരുന്നു. ബിഗില്‍ നിര്‍മ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നിലവിലെ റെയ്ഡ്. എജിഎസ് ഗ്രൂപ്പിന് കീഴിലുള്ള 20ലേറെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്.

വിജയ്‌യെ ഇസിആറിലുള്ള വീട്ടില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ആദായനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ വൈകിട്ട് നാല് മുപ്പതിനാണ് കടലൂര്‍ നെയ്‌വേലി ലിഗ്നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസില്‍ നിന്ന് വിജയ്‌യെ ചെന്നൈയിലെ വീട്ടിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. 2015ല്‍ പുലി റിലീസായ സമയത്തും വിജയ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നേരിട്ടിരുന്നു.

ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തണമെന്നാണ് ഐടി ഉദ്യോഗസ്ഥര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അനുമതി ലഭിച്ചതിന് പിന്നാലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിജയ് ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുന്ന കാരവനിലേക്ക് എത്തി. വാറന്റ് നല്‍കിയ ശേഷം കാരവനിലായിരുന്നു ആദ്യ പരിശോധന. പതിനഞ്ച് മിനുട്ടോളം നീണ്ട സെര്‍ച്ച്. അതിന് ശേഷം ചെന്നൈയിലേക്ക് തങ്ങള്‍ക്കൊപ്പം വരണമെന്നും വിജയ്‌യുടെ വീട്ടില്‍ പരിശോധന നടത്തണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി നാല് മുതല്‍ പത്ത് ദിവസത്തേക്കാണ് എന്‍എല്‍സിയുടെ ഖനന പ്രദേശത്ത് ഷൂട്ടിംഗ് അനുമതിയുള്ളത്

രാത്രി എട്ട് മുപ്പതിനാണ് ചൈന്നൈയിലെ വീട്ടിലേക്ക് വിജയ്‌യെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ തന്നെയാണ് വിജയ്‌യെ കൊണ്ടുവന്നത്. ചെന്നൈ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ഓഫീസില്‍ വച്ച് ചോദ്യം ചെയ്യുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് രേഖകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വിജയ്‌യുടെ വീട്ടിലേക്ക് മാറ്റി. ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ വിജയ്ക്ക് നല്‍കിയ പ്രതിഫലം സംബന്ധിച്ച് കണക്കുകളില്‍ കാണിച്ച ക്രമക്കേടുകളാണ് ഇന്‍കം ടാക്‌സ് റെയ്ഡിലേക്ക് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT