Film Events

ഇതാണാ 'മുഴുക്കുടിയന്‍ മുരളി', ജയസൂര്യയുടെ പുതിയ ഭാവവുമായി ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്‍

ജയസൂര്യയെ നായകനാക്കി ജി.പ്രജേഷ് സെന്‍ വെള്ളം എന്ന പേരില്‍ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ ജലക്ഷാമത്തെക്കുറിച്ചോ, കുടിവെള്ളത്തെക്കുറിച്ചോ ഉള്ള സിനിമയാണോ എന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു.

വെള്ളം എന്ന ടൈറ്റില്‍ എന്തുകൊണ്ടെന്ന് സൂചന നല്‍കുന്നതാണ് സിനിമയുടെ പുതിയ പോസ്റ്റര്‍. മുരളി എന്ന മുഴുക്കുടിയനെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. മദ്യക്കുപ്പിയുമായി കുടിച്ച് നിലതെറ്റി നില്‍ക്കുന്ന ലുക്കിലാണ് പുതിയ പോസ്റ്റര്‍. ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ക്യാപ്റ്റന്‍ എന്ന സിനിമക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് വെള്ളം.

ജയസൂര്യയെ കൂടാതെ സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ദീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമ പാക്കപ്പ് പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ ചെയ്ത കഥാപാത്രങ്ങളെ ഞാന്‍ അവിടെ ഉപേക്ഷിക്കാറില്ല. അവരെല്ലാം സിനിമയില്‍ നിന്ന് മരിച്ചു, പക്ഷെ എില്‍ നിന്ന് മരിച്ചിട്ടില്ല. കഥാപാത്രങ്ങളെ എപ്പോഴും മിസ്സ് ചെയ്യാറുണ്ട്. പാപ്പനും അങ്കൂര്‍ റാവുത്തറും മേരിക്കുട്ടിയുമെല്ലാം എന്നും ഓര്‍മ്മയിലുളള കഥാപാത്രങ്ങളാണ്. അത്തരത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടമുളള മറ്റൊരു കഥാപാത്രമാണ് ‘ജിലേബി’യിലെ ശ്രീക്കുട്ടന്‍. സിനിമ കഴിഞ്ഞ് പോരുമ്പോള്‍ ആ കഥാപാത്രങ്ങളെ നമ്മളില്‍ തന്നെ എവിടെയെങ്കിലും സൂക്ഷിച്ച് വെയ്ക്കുക എതാണ് എന്റെ ശീലം. പല റോളുകളെയും വളരെ വൈകാരികമായി സമീപിക്കാറുളള വ്യക്തിയാണ് ഞാന്‍. വരാനിരിക്കുന്ന ‘വെളളം’ സിനിമയിലെ മുരളി എന്നെ അത്തരത്തില്‍ ഇമോഷണലി സ്വാധീനിച്ച ഒന്നാണ്.
ജയസൂര്യ

റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,നിധേഷ്‌ നടേരി,ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.എഡിറ്റര്‍-ബിജിത്ത് ബാല. പ്രൊജക്റ്റ് ഡിസെെന്‍-ബാദുഷ,കോ പ്രൊഡ്യൂസര്‍-ബിജു തോരണത്തേല്‍,പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല-അജയന്‍ മങ്ങാട്,മേക്കപ്പ്-ലിബിസണ്‍ മോഹനന്‍,കിരണ്‍ രാജ്,വസ്ത്രാലങ്കാരം-അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,പരസ്യകല-തമീര്‍ ഓകെ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഗിരീഷ് മാരാര്‍,അസോസിയേറ്റ് ഡയറക്ടര്‍-ജിബിൻ ജോണ്‍, സ്ക്രിപ്റ്റ് അസോസിയേറ്റ്സ് - വിജേഷ് വിശ്വം,ഷംസുദ്ദീൻ കുട്ടോത്ത്, ജയറാം സ്വാമി, ,പ്രൊഡക്ഷന്‍ മാനേജര്‍-അഭിലാഷ് ,വിതരണം-സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ്.പി. ആർ. ഒ - എ എസ് ദിനേശ്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT